മത്സര രംഗത്തുനിന്ന് പിന്മാറണം ; സീതത്തോട്ടില്‍ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് നേരെ ഗുണ്ടാ ആക്രമണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സീതത്തോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് നേരെ അക്രമണം. സീതത്തോട് മാമൂട്ടിൽ ജയിംസിന്റെ  മകൻ ജയ് മോനെ(32) യാണ്  ഹെൽമെറ്റ് ധരിച്ച് മൂന്നു ബൈക്കുകളിലായി എത്തിയ സംഘം അക്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രി വാലുപാറയിൽ വെച്ചായിരുന്നു അക്രമണം. ജയ് മോൻ  സഞ്ചരിച്ചിരുന്ന സ്ക്കൂട്ടർ തടഞ്ഞു നിർത്തി ഹെൽമെറ്റും മാസ്കും ധരിച്ച ആറ് പേർ അക്രമിക്കുകയായിരുന്നു. പരിക്കേറ്റ ജയ് മോനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ജയ് മോൻ  മടങ്ങി വീട്ടിലേക്ക് മടങ്ങി.  മുൻ സി.പി.ഐ(എം) പ്രവർത്തകനായിരുന്നു ജയ് മോൻ.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് ജയ് മോൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. മത്സര രംഗത്തുനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട്   ജയ്മോന്  നിരവധി ഫോണ്‍  കോളുകൾ വന്നിരുന്നു. ഇതിനു ശേഷമാണ്  ജയ്മോന് നേരെ ആക്രമണം ഉണ്ടായത്. ജയ് മോന്റെ  നേരെയുള്ള ആക്രമണത്തിന് പിന്നിൽ   സി പി ഐ (എം) പ്രവർത്തകരാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ മൂഴിയാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...