പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം എ.ഡി.ജി.പി പി.വിജയൻ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ സോഷ്യൽ പോലീസിംഗ് ഡിവിഷനിലെ വിവിധ പദ്ധതികളുടെ ജില്ലാതല അവലോകന യോഗം മൈലപ്രയില്‍ നടന്നു. എ.ഡി.ജി.പി പി.വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് അധ്യക്ഷത വഹിച്ചു. ജില്ലയില്‍ എസ്.പി.സി ചുമതല വഹിക്കുന്ന അധ്യാപകരോടും എസ്.പി.സി കേഡറ്റുകളോടും അദ്ദേഹം ദീർഘനേരം സംസാരിച്ചു. ദക്ഷിണമേഖലാ ഐ.ജി ജി.സ്പർജൻ കുമാർ മുഖ്യാതിഥിയായി. അഡീഷണല്‍ എസ്.പി വിജയൻ റ്റി.ബി യോഗത്തില്‍ സ്വാഗതമാശംസിച്ചു. എ.ഡി.എൻ.ഒ എസ്.ഐ സുരേഷ് കുമാർ ജി.കൃതജ്ഞത രേഖപ്പെടുത്തി.

വിവിധ പ്രോജക്ടുകളിൽപ്പെട്ട എസ്.പി.സിയിൽ നിന്ന് സി.പി.ഒ മാരായ മനോജ് ബി.നായർ, അനിലാ അന്നാ തോമസ് , ഡി.ഐ മാരായ വിജയ് വി.കൃഷ്ണൻ, ഫിറോസ് എ., ചൈൽഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷനിൽ നിന്നുള്ള പത്തനംതിട്ട സി.ഐ അരുൺ ജി., ഹോപ്പ് പദ്ധതി പ്രതിഭാ ലേണിംഗ് സെന്റർ കോർഡിനേറ്റർ അശോക് കുമാർ, ഡി.സി.ആർ.സി കൗൺസിലർ നീതു കൃഷ്ണ, ഡി.ഡാഡ് സൈക്കോളജിസ്റ്റ് അപർണ്ണ എന്നിവർ പ്രോജക്ടുകളിൽ നടന്നു വരുന്ന പ്രോഗ്രാമുകളെക്കുറിച്ചും ഗുണകരമായ നിർദ്ദേശങ്ങളെക്കുറിച്ചും സംസാരിച്ചു. പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക പൈതൃകത്തനിമ വിളിച്ചോതുന്ന ആറന്മുള പള്ളിയോടത്തിന്റെ മാതൃക ജില്ലാ പോലീസ് മേധാവി ആർ.ആനന്ദില്‍ നിന്നും എ.ഡി.ജി.പി വിജയൻ ഉപഹാരമായി സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി

0
ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ വൈകിയതായും...

ടി.ജി മോഹൻദാസ് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

0
തിരുവനന്തപുരം: ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി മോഹൻദാസ് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് പോലീസിന്റെ...

പഞ്ചായത്ത് യോഗത്തിനെത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

0
കണ്ണൂര്‍: കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ...

ബിജെപിയിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പാർട്ടി കോർ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

0
തിരുവനന്തപുരം: ബിജെപിയിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പാർട്ടി കോർ കമ്മിറ്റിയിൽ രൂക്ഷ...