പട്ടയ പ്രതീക്ഷയിൽ മലയോര കർഷകർ   

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട്: മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ആവശ്യമായ പട്ടയം ഇത്തവണ യാഥാർത്ഥ്യമാവുമെന്ന പ്രതീക്ഷയാണുള്ളത്. 5677 കൈവശ കർഷകർ പട്ടയത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. ജണ്ടയ്ക്ക് പുറത്ത് പട്ടയം നല്കുന്നതിനെ വനംവകുപ്പ് എതിർക്കുന്നില്ല. ഇതേറെ പ്രതീക്ഷകളാണ് നൽകുന്നത്.

2016ൽ യു.ഡി.എഫ് സർക്കാരിന്റെ അവസാന കാലത്ത് ചിറ്റാറിൽ പട്ടയമേള നടത്തിയെങ്കിലും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ വിതരണം ചെയ്ത പട്ടയങ്ങൾ റദ് ചെയ്യപ്പെട്ടു. പിന്നീടു വന്ന എൽ.ഡി.എഫ് സർക്കാർ വനം, റവന്യു വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിച്ചു. ജില്ലാ കളക്ടർ, റാന്നി കോന്നി വനം ഡിവിഷൻ ഓഫീസർമാർ എന്നിവർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ചതിനെ തുടർന്ന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തോടെ കേന്ദ്രാനുമതിക്കായി നൽകി.

റവന്യൂ വകുപ്പിന്റെ ഉത്തരവനുസരിച്ച് റവന്യൂരേഖകളിൽ പുരയിടം, തരിശ്, നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും വനംവകുപ്പിന്റെ ജണ്ടയ്ക്ക് പുറത്തുള്ളതുമായ കൈവശഭൂമി 1964ലെ ഭൂമി പതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നല്കുന്നതിന് അനുമതിയുണ്ട്. കേന്ദ്രാനുമതി ലഭിച്ചാലുടൻ പട്ടയ വിതരണം നടത്താമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. പട്ടയം ലഭിക്കാനുള്ള കൃഷിയിടങ്ങളിൽ മിക്കവയും 1945 മുതൽ കർഷകരുടെ അധീനതയിലാണ്. സർ സി.പി.യുടെ കാലത്ത് കൃഷി ചെയ്യാൻ വിട്ടു നൽകിയ സ്ഥലങ്ങളാണ് ഇതിലേറെയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...