തിരുവല്ല : കെഎസ്ആർടിസി അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവ്വീസിന് മികച്ച പ്രതികരണം. കയറാനായി കൈ കാണിക്കുന്നവർ കുറവാണെങ്കിലും വീട്ടുപടിക്കലും ദേവാലയങ്ങളുടെ മുൻപിലും കടകളുടെ സമീപത്തും ഇറങ്ങാൻ ആവശ്യക്കാരേറെ.
തിരുവല്ല, എടത്വാ, മല്ലപ്പള്ളി ഡിപ്പോകളിൽ നിന്ന് ഇന്നലെ മുതലാണ് എവിടെയും നിർത്തുകയും യാത്രക്കാരെ ഇറക്കുകയും ചെയ്യുന്ന സർവ്വീസ് തുടങ്ങിയത്. തിരുവല്ലയിൽ നിന്ന് അമ്പലപ്പുഴയ്ക്ക് രാവിലെ 5.30, 7.00, 9.00, 9.45, 1.15, 2.15, 5.15, എടത്വാ വരെ 6.30 നും അമ്പലപ്പുഴ നിന്നു തിരുവല്ലയിലേക്ക് 7.05, 8.00, 10.45, 11.45, 3.15, 4.15, 6.50 എന്നിങ്ങനെയാണ് സമയം.
മല്ലപ്പള്ളിയിൽ നിന്നു പായിപ്പാട് വഴി തിരുവല്ലയിലേക്ക് 6.15, 8.40, 10.50,1.50, 3.50, 6.00 മണിക്കും തിരുവല്ലയിൽ നിന്നു തിരിച്ച് 7.15, 9.40, 11.50, 2.50, 4.50, 7.00. തിരുവല്ലയിൽ നിന്നു കോട്ടയത്തേയ്ക്ക് 5.20, 8.30, 11.30, 3.00, ചങ്ങനാശേരി വരെ 7.05നും കോട്ടയത്തു നിന്നു തിരുവല്ലയിലേക്ക് 6.50,10.00, 1.30, 4.45നും ആണ് സർവ്വീസ്.