റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​യി മാറുന്നു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല: വെ​ള്ള​ക്കെ​ട്ടൊ​ഴി​യാ​ത്ത റെ​യി​ൽ​വേ അ​ടി​പ്പാ​ത ഗ​താ​ഗ​ത ത​ട​സ​ത്തി​നും യാ​ത്രാ ദു​രി​ത​ത്തി​നും ഇ​ട​യാ​ക്കു​ന്ന​താ​യി പ​രാ​തി. എം​സി റോ​ഡി​നെ​യും ടി​കെ റോ​ഡി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന തി​രു​മൂ​ല​പു​രം – ക​റ്റോ​ട് റോ​ഡി​ൽ ഇ​രു​വെ​ള്ളി​പ്ര​യി​ലെ അ​ടി​പ്പാ​ത​യി​ൽ പ​തി​വാ​കു​ന്ന വെ​ള്ള​ക്കെ​ട്ടാ​ണ് വ​ൻ യാ​ത്രാ ദു​രി​ത​ത്തി​ന് കാരണമാകുന്നത്.

വേ​ന​ൽ​ക്കാ​ല​മൊ​ഴി​ച്ചു​ള്ള മു​ഴു​വ​ൻ സ​മ​യ​ത്തും അ​ടി​പ്പാ​ത വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​മാ​ണ് അ​ടി​പ്പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ട് പ​തി​വാ​കാ​ൻ ഇ​ട​യാ​ക്കി​യ​ത്. ര​ണ്ട് ചെ​റി​യ കു​ന്നു​ക​ളു​ടെ താ​ഴ് വാ​രാ​ത്ത് പ​ണി​ത അ​ടി​പ്പാ​ത​യി​ൽ ഡ്രെ​യി​നേ​ജ് സം​വി​ധാ​നം ഇ​ല്ലാ​താ​യ​താ​ണ് പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​ത്.

ഇ​ക്കാ​ര​ണ​ത്താ​ൽ ചെ​റി​യ ഒ​രു മ​ഴ പെ​യ്താ​ൽ പോ​ലും അ​ടി​പ്പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടും. ക​ടു​ത്ത വെ​ള്ള​ക്കെ​ട്ട് മൂ​ലം കാ​ല​വ​ർ​ഷ​ക്കാ​ല​ത്ത് വാ​ഹ​ന ഗ​താ​ഗ​തം ആ​ഴ്ച​ക​ളോ​ളം മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്. നൂ​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ പ്ര​തി​ദി​നം ക​ട​ന്നു പോ​കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്. ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ക്കാ​ല​ത്ത് അ​ടി​പ്പാ​ത പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ ഇ​രു ക​ര​ക​ളി​ലേ​ക്കും പോ​കാ​ൻ ഇ​വി​ടെ ക​ട​ത്തു വ​ള്ള​മി​ട്ടി​രു​ന്നു. അ​ടി​പ്പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ട് പ​തി​വാ​യ​തോ​ടെ ഈ ​റൂ​ട്ടി​ലോ​ടി​യി​രു​ന്ന ക​ഐ​സ്ആ​ർ​ടി​സി ബ​സ് ഒ​രു വ​ർ​ഷം മു​ന്പ് സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി. അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്കാ​യി ജ​ന​കീ​യ സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യ​താ​യി ക​ണ്‍​വീ​ന​ർ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...