പത്തനംതിട്ട റാന്നിയിൽ പശുവിനെ കടുവ കടിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പത്തനംതിട്ട റാന്നിയില്‍ പശുവിനെ കടുവ കടിച്ചുകൊന്നു. പെരുനാട് കോട്ടമലയില്‍ലാണ് വീണ്ടും കടുവയുടെ ആക്രമണം. സമീപ വാസിയായ മാമ്പ്രത്ത് എബ്രഹാമിന്റെ (രാജന്‍) പശുവിനെയാണ് കൊന്നത്. ഒരു മാസം മുന്‍പ് രാജുവിന്റെ പശുവിനെ കടുവ ആക്രമിച്ചുകൊന്നിരുന്നു. രണ്ടുമാസത്തിനിടയില്‍ മൂന്ന് പശുക്കളാണ് ഈ മേഖലയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പന്ത്രണ്ട് ലിറ്റര്‍ പാല്‍ കറന്നിരുന്ന പശു ഏതാണ്ട് പൂര്‍ണ്ണ ഗര്‍ഭിണിയും ദിവസങ്ങള്‍ക്കകം പ്രസവിക്കേണ്ടിയിരുന്നതാണ്. ചൊവ്വാ വൈകിട്ട് തോട്ടത്തില്‍ പശുക്കളെ തീറ്റുന്നതിനിടെ മഴ വന്നപ്പോള്‍ വീട്ടിലേക്ക് പോയി തിരികെ വന്നതിനു ശേഷം ഒരു പശുവിനെയും കിടാവിനെയും കാണാതാവുകയായിരുന്നു. സന്ധ്യ കഴിയും വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. വെളുപ്പിനെ തോട്ടത്തില്‍ ജോലിക്കായി പോയ റെജി എന്നയാളാണ് കോട്ടമല വിളക്കുപാറക്ക് പോകുന്ന വഴിയിലെ തോട്ടത്തില്‍ പശുവിനെ കൊന്നിട്ടിരിക്കുന്നതായി കണ്ടെത്തിയത്. കിടാവിനെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാജാമ്പാറ ഫോറസ്‌റ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും റാന്നി ആര്‍.ആര്‍.ടി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വെച്ചൂച്ചിറ, നാറാണംമൂഴി മൃഗാശുപത്രികളിലെ വെറ്റിനറി ഡോക്ടര്‍മാരായ ആനന്ദ്.ആര്‍. കൃഷ്ണന്‍, റംസി മോള്‍ സജി എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. സമീപ സ്ഥലങ്ങളില്‍ നടന്ന മറ്റു രണ്ടു അക്രമങ്ങളും നടന്നതിന് സമാനമായി കഴുത്തില്‍ ആഴമേറിയ മുറിവും, ഗര്‍ഭപത്രവും, അകിടും ഉള്‍പ്പടെ ഭക്ഷിക്കുകയും ചെയ്തിരിക്കുകയാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ തവണ പശുവിനെ ആക്രമിച്ചു കൊന്ന സ്ഥലത്തു വനം വകുപ്പ് സ്ഥാപിച്ചിരുന്ന കൂട് നിലവില്‍ പശു കൊല്ലപ്പെട്ട സ്ഥലത്തേക്ക് മാറ്റുകയും ഇതേ പശുവിന്റെ ജഡം കൂടിനുള്ളില്‍ സ്ഥാപിക്കുകയും ചെയ്തു. രാജന്റെ തന്നെ മറ്റൊരു പശുവിനെ കൊലപ്പെടുത്തിയ സ്ഥലത്തു കടുവ വന്നതിന്റെ ചിത്രം വനംവകുപ്പിന് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇവിടെയും കടുവ ഇരയേ തേടി വരുമെന്നതാണ് വനംവകുപ്പിന്റെ നിഗമനം. ഇത്തവണ കടുവയെ കൂട്ടില്‍ അകപ്പെടുത്താം എന്ന പ്രതീക്ഷയിലാണ് വനംവകുപ്പും. എന്നാല്‍ ഒരു ദിവസം മുമ്പ് ആദ്യം കടുവ പശുവിനെ ആക്രമിച്ച സ്ഥലമായ കുളത്തുംനിരവേല്‍ ഭാഗത്ത് വളവനാല്‍ റെജിയുടെ പശു കയറു പൊട്ടിച്ചു വീട്ടിലേക്ക് ഓടിയെത്തിയത് കടുവയെ കണ്ടിട്ടാണോ എന്ന സംശയത്തിലാണ് ഈ ഭാഗത്തുള്ളവര്‍. റെജിയുടെ ഒരു പശുവിനെ ആക്രമിച്ചതിന് ശേഷം രണ്ടു ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു രാജന്റെ ആദ്യ പശുവിനെ കടുവ ആക്രമിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...