സമ്പൂര്‍ണ പൊതുവിദ്യാലയ രക്ഷാകര്‍തൃ ശാക്തീകരണ ജില്ലയായി പത്തനംതിട്ട ; പ്രഖ്യാപനം മന്ത്രി വീണാ ജോര്‍ജ് ഒക്ടോബര്‍ 31 ന് നിര്‍വഹിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രക്ഷാകര്‍തൃ ശാക്തീകരണത്തില്‍ പുതുചരിത്രം കുറിച്ച് പത്തനംതിട്ട ജില്ല. സമ്പൂര്‍ണ പൊതുവിദ്യാലയ രക്ഷാകര്‍തൃ ശാക്തീകരണം നടത്തിയ ആദ്യ ജില്ലയായി പത്തനംതിട്ടയെ ഒക്ടോബര്‍ 31 രാവിലെ 9.30ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിക്കും. കരുതലാകാം കരുത്തോടെ പദ്ധതി വിദ്യാലയങ്ങല്‍ നടപ്പാക്കിയതിലൂടെയാണ് ജില്ല നേട്ടം കൈവരിച്ചത്. വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷത വഹിക്കും.

കൈപുസ്തക പ്രകാശനം മന്ത്രി നിര്‍വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പദ്ധതിയുടെ കോര്‍ ഗ്രൂപ്പ് അംഗങ്ങളെയും പദ്ധതിയുടെ ലോഗോ തയ്യാറാക്കിയ വിദ്യാര്‍ഥിനിയേയും ഡെപ്യൂട്ടി സ്പീക്കര്‍ ആദരിക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂരിലേക്ക് പുതിയ സർവീസുകളുമായി സലാല എയറും ആകാശയും ; ഒക്ടോബർ 25 മുതൽ തുടങ്ങും

0
കരിപ്പൂർ : സലാല, ജിദ്ദ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല...

നേപ്പാൾ മിന്നൽ പ്രളയം : ബിഹാറിൽ കനത്ത ജാഗ്രതയും വ്യാപക ഒഴിപ്പിക്കലും

0
ബിഹാർ: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ബിഹാറും കനത്ത ജാ​ഗ്രതയിൽ. ബീഹാറിലെ അഞ്ച്...

60 പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം ; ലക്ഷ്യം ചൂഷണം തടയലെന്ന്...

0
തിരുവനന്തപുരം: 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന...

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...