തിരികെ സ്‌കൂളില്‍ കാംപെയ്‌നില്‍- സംസ്ഥാനത്ത് ഒന്നാമതായി പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ തിരികെ സ്‌കൂളില്‍ കാംപെയ്‌നില്‍ പങ്കെടുത്തത് പത്തനംതിട്ട ജില്ലയിലാണെന്ന് ആരോഗ്യ,വനിതാ-ശിശുവികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച തിരികെ സ്‌കൂളിലേക്ക് കാംപെയ്‌ന്റെ ജില്ലാതല സമാപനപ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കാംപെയ്‌ന്റെ ഭാഗമായി 2023 ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 30 വരെ 1,48,256 അംഗങ്ങളെ പങ്കെടുപ്പിച്ച് 98.22 ശതമാനം പൂര്‍ത്തീകരിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പൊതുജനങ്ങള്‍ക്കിടയിലും അംഗങ്ങള്‍ക്കിടയില്‍ തന്നെയും കൂടുതല്‍ മനസിലാക്കാന്‍ തിരികെ സ്‌കൂളിലേക്ക് കാംപെയ്‌നിലൂടെ സാധിച്ചു.

ഭാവിയില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയുടെ ഭാഗമായി ചെയ്യാന്‍ കഴിയുമെന്ന് തിരിച്ചറിയാനും കാംപെയ്ന്‍ സഹായകമായി. അതോടൊപ്പം ഇതിന്റെ ഭാഗമായി നടന്ന വ്യക്തിപരമായ കൂട്ടായ്മകളും ഏറെ സന്തോഷപ്രദമായ അനുഭവമാണ് അംഗങ്ങള്‍ക്ക് സമ്മാനിച്ചത്. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക തലങ്ങളില്‍ കുടുംബശ്രീ കാഴ്ചവച്ച മാറ്റം വിസ്മയകരമാണ്. സ്ത്രീ ശാക്തീകരണ പ്രക്രിയയില്‍ ആഗോളതലത്തില്‍ തന്നെ മാതൃകയായ പ്രസ്ഥാനമാണ് കേരളത്തിന്റെ കുടുംബശ്രീ എന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. ഷിബു ഡോക്യുമെന്റേഷന്‍ പ്രകാശനം നടത്തി. ബ്ലോക്ക് തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച സിഡിഎസ്സുകള്‍ക്കുള്ള പുരസ്‌കാര വിതരണവുംചടങ്ങില്‍നടന്നു. റാന്നി ബ്ലോക്കില്‍ റാന്നി അങ്ങാടി സിഡിഎസും കോന്നി ബ്ലോക്കില്‍ പ്രമാടം സിഡിഎസും മല്ലപ്പള്ളി ബ്ലോക്കില്‍ ആനിക്കാട് സിഡിഎസും കരസ്ഥമാക്കി. കോയിപ്രം ബ്ലോക്കില്‍ ഇരവിപേരൂരും ഇലന്തൂര്‍ ബ്ലോസിക്കില്‍ മലപ്പുഴശ്ശേരിയും മികച്ച സിഡിഎസ് പട്ടം കൈവരിച്ചപ്പോള്‍ പറക്കോട് ബ്ലോക്കില്‍ ഏനാദിമംഗലവും പുളിക്കീഴ് ബ്ലോക്കില്‍ കടപ്രയും മികച്ച സിഡിഎസുകളായി തെരഞ്ഞെടുക്കപ്പെട്ടു. മുനിസിപ്പാലിറ്റി തലത്തില്‍ തിരുവല്ല ഈസ്റ്റ് ഒന്നാമതായി. സ്‌പെഷ്യല്‍ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള അംഗീകാരം ഗവി (സീതത്തോട് സിഡിഎസ്) യും പന്തളം മുനിസിപ്പാലിറ്റിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടവും സ്വന്തമാക്കി.

പരിപാടിയുടെ ഭാഗമായി നൃത്തസംഗീത കലാവിരുന്നും സംഘടിപ്പിച്ചു. പ്രശസ്ത ഗായിക ദേവനന്ദ രാജീവ് സംഗീതവിരുന്ന് നയിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്ക്, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മായ മധു, കുടുംബശ്രീ പ്രവര്‍ത്തകര്‍, സിഡിഎസ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെയിൽ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് പാക് ജൂനിയർ ക്രിക്കറ്റ് ടീമിനെ വളഞ്ഞ് പ്രതിഷേധക്കാർ

0
ലണ്ടൻ : യുകെയിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

പിഎം ശ്രീ : പദ്ധതിയിൽ അന്തിമ തീരുമാനമായില്ല, കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല ;...

0
തിരുവനന്തപുരം : പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന് സണ്ണി ജോസഫ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന്...