പത്തനംതിട്ട: വള്ളിക്കോട് കോട്ടയം കൊലപ്പാറ നെടുമുരുപ്പേൽ ഭാഗത്ത് ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ അസ്ഥികൂടം കണ്ടെത്തി. കൂടൽ സ്വദേശിയായ ഗോപിയുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് കെട്ടിടം.
ആറുമാസം മുമ്പ് കാണാതായ ളാക്കൂർ ആനന്ദഭവനത്തിൽ സോമസുന്ദരൻ നായരുടേ (58) താണ് അസ്ഥികൂടമെന്നു നാട്ടുകാർ പറഞ്ഞെങ്കിലും ഡിഎൻഎ പരിശോധന അടക്കം വേണ്ടിവരുമെന്നു പോലീസ് പറഞ്ഞു. ശാസ്ത്രീയ പരിശോധനകൾക്കായി അസ്ഥികൂടം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.