പത്തനംതിട്ട : തല ചായ്ക്കാനായി ഒരു വീട്, അതാണ് പത്തനംതിട്ട വള്ളിക്കോട് മയാലിൽ ഓമനയമ്മയുടെ സ്വപ്നം. കഴിഞ്ഞ ഏഴു വർഷമായി വാടക വീട്ടിൽ ഭർത്താവ് മരണപ്പെട്ട മകളോടും പന്ത്രണ്ടും ഒൻപതും വയസ്സുള്ള പെൺകുട്ടികളോടുമൊപ്പമാണ് ഓമനയമ്മയുടെ താമസം. ഓമനയമ്മയുടെ ഭർത്താവ് രാധാകൃഷ്ണൻ പട്ടാളത്തിൽ പാരാറെജിമെൻറിൽ ശിപായിയായിരുന്നു. പതിനേഴ് വർഷം പട്ടാളത്തിലെ സേവനമനുഷ്ഠിച്ച രാധാകൃഷ്ണൻ അസുഖബാധിതനായതോടെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.
ഗ്യാസ് ട്രബിളായിട്ടാണ് ആദ്യം രാധാകൃഷ്ണന് അസുഖം തുടങ്ങിയത്. പിന്നീടാണ് കിഡ്നി സ്റ്റോൺ ആണെന്ന് മനസ്സിലാകുന്നത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. തുടർന്ന് ആറോളം സർജറി പലപ്പോഴായി കഴിഞ്ഞു. ഇതിനിടയിൽ പാൻക്രിയാസ് എടുത്തു കളഞ്ഞു. ഇതിനിടയിൽ ചികിത്സാ ചിലവ് കണ്ടെത്തുന്നതിനായി വീടും വസ്തുവും വിൽക്കേണ്ടതായി വന്നു. തുടർന്ന് ഇവർ വാടക വീട്ടിലേക്ക് മാറി താമസിച്ചു. ഇതിനിടയിൽ വീണ്ടും ഒരു ഓപ്പറേഷൻ കൂടി രാധാകൃഷ്ണന് നടത്തിയതോടെ ഇവർ കടക്കെണിയിലായി തുടർന്ന് മൂന്നു മാസത്തിനു ശേഷം രാധാകൃഷ്ണൻ മരണത്തിനു കീഴടങ്ങി.
തുടർന്ന് ഓമനയമ്മ പലയിടത്തായി ജോലി നോക്കിയാണ് കുടുംബം പുലർത്തിയിരുന്നത്. ഇതിനിടയിൽ മകളുടെ വിവാഹം കഴിഞ്ഞിരുന്നു. 2018 നവംബർ മാസത്തിൽ മകളുടെ ഭർത്താവ് കാൻസർ ബാധിതനായി മരണപ്പെട്ടതോടെ മകളും കൊച്ചു മക്കളും പൂർണ്ണമായും ഓമനയമ്മയുടെ സംരക്ഷണ വലയത്തിലായി. ഇതിനിടയിൽ സ്വന്തമായി ഒരു വീട് എന്നൊരു സ്വപ്നം സാക്ഷാത്ക്കരിക്കാൻ പരിശ്രമിക്കുകയായിരുന്നു ഓമനയമ്മ.
അധ്വാനത്തിൽ നിന്നു മിച്ചം പിടിച്ചതും കടം വാങ്ങിച്ചും കൂട്ടി ചേർത്ത് നാലു സെൻ്റ് സ്ഥലം സ്വന്തമാക്കി ഫൗണ്ടേഷൻ കെട്ടി. വീട് നിർമ്മിക്കായി ലോണിനായി ബാങ്ക് അധികൃതരെ സമീപിച്ചപ്പോൾ അഞ്ചു സെൻ്റ് വസ്തു ഉണ്ടെങ്കിൽ മാത്രമേ ലോൺ അനുവദിക്കാൻ കഴിയു എന്നു പറഞ്ഞ് ബാങ്ക് അധികൃതർ കൈമലർത്തി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ടപ്പോൾ പട്ടാളക്കാരൻ്റെ ഭാര്യയായതിനാലും പെൻഷൻ ലഭിക്കുന്നതിനാലും അപേക്ഷ സ്വീകരിക്കാൻ സാധിക്കില്ല എന്നു വ്യക്തമാക്കി. പട്ടാളത്തിൽ നിന്ന് ലഭിക്കുന്ന പെൻഷൻ ഇവർക്ക് വാടകയിനത്തിൽ നൽകാൻ മാത്രമേ സാധിക്കുന്നുള്ളു. വീടു നിർമ്മാണത്തിനായി കനിവുള്ളവരുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഓമനയമ്മയും കുടുംബവും.
ഓമനയമ്മയുടെ നമ്പറും വിലാസവും ബാങ്ക് വിവരങ്ങളും ചുവടെ ചേർക്കുന്നു
9539031361
Omana w/o Radhakrishnan
Mayalil jn vallicode PO
Pathanamthitta
OMANA
Account No 3774943578
CBIN0280945
Branch central bank kaipattoor