വെച്ചൂച്ചിറ: റോഡുകളിൽ നിൽക്കുന്ന വൈദ്യുതി തൂണുകൾ വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാതെ ടാറിംഗ് തുടങ്ങിയതായി പരാതി. തൂണുകളുടെ ഭാഗം ഒഴിച്ചിട്ടാണ് ടാറിംഗ്.
മഠത്തുംചാൽ – മുക്കൂട്ടുതറ റോഡിന്റെ ഭാഗമായി മന്ദമരുതി-വെച്ചൂച്ചിറ റോഡിൽ കുന്നം – വെച്ചൂച്ചിറ വരെയുള്ള ഭാഗത്താണ് കഴിഞ്ഞ ദിവസം ബിഎം ടാറിംഗ് നടത്തിയത്. റോഡിന് വീതികൂട്ടിയപ്പോൾ വശത്തു നിന്നിരുന്ന വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കാതെയാണ് പണി നടത്തിയത്. കനകപ്പലം മുതൽ സെന്റ് തോമസ് പടി വരെ ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തി. ഇവിടെയും വൈദ്യുതി തൂണുകൾ മാറ്റാതെയാണ് ജോലികൾ നടത്തിയത്.