കൊവിഡ് രോഗിക്കെതിരെ പീഡന ശ്രമം : മലബാർ മെഡിക്കൽ കോളേജ് ജീവനക്കാരനെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരനെതിരെ നടപടിയെടുത്ത് ആശുപത്രി അധികൃതർ. യുവതിയുടെ പരാതി വാർത്തയായതിന് പിന്നാലെയാണ് അധികൃതർ ജീവനക്കാരനെ സസ്പെൻഡ് ചെയ്തത്. രോഗിയുടെ പരാതിയിൽ നടപടി സ്വീകരിക്കാൻ വൈകിയത് അന്വേഷിക്കുമെന്നും എംഎംസി ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.

ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കൊവിഡ് രോഗിക്ക് നേരെ പീഡന ശ്രമമുണ്ടായത്. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തെക്ക് കൂട്ടിക്കൊണ്ട് പോയ ശേഷമാണ് ജീവനക്കാരൻ ഉപദ്രവിക്കാൻ ശ്രമിച്ചത്. യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് നേരത്തെ യുവാവ് മെസ്സേജയച്ച് ബുദ്ധിമുട്ടിച്ചിരുന്നു. ഇക്കാര്യം നേരത്തെ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...