പത്തനംതിട്ട : ശബരിമല കുത്തകപ്പാട്ട ലേല നടപടികൾ നിർത്തി വെക്കുക, നിലവിലുള്ള വ്യാപാരികളെ തുടരാൻ അനുവദിക്കുക, പ്രളയം, യുവതീപ്രവേശനം, കോവിഡ് വ്യാപനം എന്നിവ മൂലം നഷ്ടം നേരിട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുക, ഭക്ഷണ സാധനങ്ങളുടെയും മറ്റും വിലനിലവാരം പുതുക്കി നിശ്ചയിക്കുക, ശബരിമല വ്യാപാരികൾക്കും തൊഴിലാളികൾക്കും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക.
തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ശബരിമല മേഖല ഭാരവാഹികൾ പത്തനംതിട്ട ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഭിക്ഷ ചട്ടിയുമായി നാളെ നിൽപ്പ് സമരം നടത്തുമെന്ന് മേഖലാ പ്രസിഡന്റ് ജി അനിൽകുമാർ അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര സമരം ഉദ്ഘാടനം ചെയ്യും.