സം​സ്ഥാ​ന​ത്ത് ​നി​റു​ത്തി​വെച്ച​ ​ട്രെ​യി​ന്‍​ ​സ​ര്‍വ്വീ​സു​ക​ള്‍​ ​വീണ്ടും തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്:​ ​കൊ​വി​ഡ് ​വ്യാ​പ​നത്തിന്റെ പശ്ചാത്തലത്തില്‍ ​സം​സ്ഥാ​ന​ത്ത് ​നി​റു​ത്തി​വെ​ച്ച​ ​ട്രെ​യി​ന്‍​ ​സ​ര്‍​വ്വീസു​ക​ള്‍​ ​വീണ്ടും തുടങ്ങി.​ ​ഇതിനോടനുബന്ധിച്ച്‌ ​കേ​ര​ള​ത്തി​നും​ ​ത​മി​ഴ്നാ​ട്ടി​നും​ ​ഇ​ട​യി​ല്‍​ ​മൂ​ന്ന് ​അ​ന്ത​ര്‍​സം​സ്ഥാ​ന​ ​പ്ര​ത്യേ​ക​ ​ട്രെ​യി​നു​ക​ള്‍​ ​കൂ​ടി​ ​സ​ര്‍​വ്വീ​​സ് ​ന​ട​ത്താ​ന്‍​ ​ദ​ക്ഷി​ണ​ റെ​യി​ല്‍​വേ​ ​തീ​രു​മാ​നി​ച്ച​താ​യി​ ​റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍​ ​പറയുന്നു.​

​ആ​ല​പ്പു​ഴ​ ​-​ ​ചെ​ന്നൈ,​ ​കൊ​ല്ലം​ ​-​ ​ചെ​ന്നൈ​ ​-​ ​തി​രു​വ​ന​ന്ത​ര​പു​രം​ ​എ​ക്സ്ര​പ്ര​സ്,​ ​എ​റ​ണാ​കു​ളം​ ​കാ​ര​ക്ക​ല്‍​ ​ടീം​ ​ഗാ​ര്‍​ഡ​ന്‍​ ​എ​ക്സ്പ്ര​സ് ​എ​ന്നീ​ ​പ്ര​തി​ദി​ന​ ​സ​ര്‍വ്വീ​​സു​ക​ളാ​ണ് ​വീണ്ടും തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​മു​ത​ല്‍​ ​ന്യൂ​ഡ​ല്‍​ഹി​ ​വ​രെ​ ​ഓ​ടു​ന്ന​ ​കേ​ര​ള​ ​എ​ക്സ്പ്ര​സി​ന് ​പു​റ​മേ​ ​കോ​യ​മ്പത്തൂ​ര്‍,​ ​തി​രു​പ്പൂ​ര്‍,​ ​ഈ​റോ​ഡ് ​ജം​ഗ്ഷ​ന്‍,​ ​സേ​ലം,​ ​ജോ​ലാ​ര്‍​പേ​ട്ട്,​ ​ക​ട്പാ​ടി​ ​തുടങ്ങിയ സ്ഥലങ്ങളിലും​ ​ത​മി​ഴ്നാ​ട്ടി​ല്‍​ ​സ്റ്റോ​പ്പു​ക​ള്‍​ ​ഉ​ണ്ട്.​ ​ഇത് കൂടാതെ​ ​സം​സ്ഥാ​ന​ത്തി​ന​ക​ത്തും​ ​കൂ​ടു​ത​ല്‍​ ​ട്രെ​യി​ന്‍​ ​സ​ര്‍​വ്വീ​സ് ​തുടങ്ങാന്‍​ ​റെ​യി​ല്‍​വേ​ ​ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

മ​ല​ബാ​ര്‍​ ​മേ​ഖ​ക​ളി​ല്‍​ ​ബ​സ് ​സ​ര്‍​വ്വീ​​സ് ​പൊതുവെ കു​റ​വാ​യ​തി​നാല്‍ ​സാ​ധാ​ര​ണ​ ​യാ​ത്ര​ക്കാ​ര്‍​ ​വളരെയധികം​ ​ബു​ദ്ധി​മു​ട്ട് അനുഭവിക്കുന്നുണ്ട്.​ ​ഇ​തി​ന് ​പ​രി​ഹാ​ര​മാ​യി​ ​മം​ഗ​ളൂ​രു​ ​-​ ​നാ​ഗ​ര്‍​കോ​വി​ല്‍,​ ​പ​ര​ശു​റാം​ ​എ​ക​സ്പ്ര​സു​ക​ള്‍​ വീണ്ടും തുടങ്ങുകയാണ്.​ ​കൂ​ടാ​തെ​ ​പ്ര​ധാ​ന​ ​ജം​ഗ്ഷ​നു​ക​ളി​ല്‍​ ​ഇ​റ​ങ്ങു​ന്ന​വ​ര്‍​ക്ക് ​ഉ​പ​കാ​ര​പ്പെ​ടുന്ന വിധത്തില്‍​ ​മെ​മ്മു​ ​ട്രെ​യി​നു​ക​ള്‍​ ​സ​ര്‍​വ്വീ​​​സ് ​ന​ട​ത്താ​നും​ ​ആ​ലോ​ച​ന​യു​ണ്ടെ​ന്ന് ​അ​ധി​കൃ​ത​ര്‍​ ​പറയുന്നു.​ ​

ഇതിനു മുന്‍പ് ​അ​ണ്‍​ലോ​ക്ക് ​മൂ​ന്നി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഏ​പ്രി​ല്‍ മാസത്തില്‍​ ​തി​രു​വ​ന​ന്ത​പു​രം​ ​-​ ​ക​ണ്ണൂ​ര്‍,​ ​തി​രു​വ​ന​ന്ത​പു​രം​ ​-​ ​കോ​ഴി​ക്കോ​ട് ​ജ​ന​ശ​താ​ബ്ദി​ ​എ​ക്സ്പ്ര​സ്,​ ​തി​രു​വ​ന​ന്ത​പു​രം​ ​-​ ​എ​റ​ണാ​കു​ളം​ ​വേ​ണാ​ട് ​എ​ക്സ​പ്ര​സ് ​തുടങ്ങിയ ​ട്രെ​യി​നു​ക​ള്‍​ ​പു​നഃ​രാ​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും​ ​യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തി​നെ​ ​തു​ട​ര്‍​ന്ന് ​വീണ്ടും നി​റു​ത്തുകയാണ് ഉണ്ടായത്.​ ​യാ​ത്ര​ക്കാ​രു​ടെ​ ​ആ​വ​ശ്യം​ ​ശ​ക്ത​മാ​യ​തോ​ടെ​ ​മേ​യി​ല്‍​ ​സ​ര്‍​വ്വീ​​സു​ക​ള്‍​ ​തുടങ്ങാന്‍ തീരുമാനമായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....