പി.ടി തോമസ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണo

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പി.ടി തോമസ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിലാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് വകുപ്പിന്റെ ഉത്തരവിറങ്ങിയിരിക്കുന്നത്. ഇടപ്പള്ളി ഭൂമി വിഷയത്തിലെ വിവാദമായ കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് അന്വേഷണം. പി.ടി തോമസിന്റെ സാന്നിധ്യത്തിലാണ് കള്ളപ്പണം നല്‍കിയതെന്നതാണ് ആരോപണം.

ഇക്കാര്യത്തില്‍ പി.ടി തോമസിന്റെ ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ലഭിച്ച പരാതികള്‍ പരിഗണിച്ചാണ് അന്വേഷണത്തിന് ഉത്തരവിറങ്ങിയിരിക്കുന്നത്. എം.എല്‍.എയ്‌ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് സ്പീക്കറും അനുമതി നല്‍കിയിരുന്നു. നേരത്തെ ഇടപ്പള്ളി അഞ്ചുമനയില്‍ ആദായ നികുതി റെയ്ഡ് നടന്നിരുന്നു. റെയ്ഡിനിടെ പി.ടി. തോമസ് എം.എല്‍.എ സ്ഥലത്ത് നിന്ന് പോയത് വിവാദമായിരുന്നു.

എന്നാല്‍ തന്റെ മുന്‍ ഡ്രൈവറുടെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് സ്ഥലത്തെത്തിയതെന്നാണ് പി.ടി തോമസ് പ്രതികരിച്ചിരുന്നത്. ഭൂമി വില്‍പ്പനയ്ക്കായി അനധികൃതമായി കൈമാറാന്‍ ശ്രമിച്ച 88 ലക്ഷം രൂപയുടെ കള്ളപ്പണമാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...