Wednesday, April 24, 2024 11:59 am

കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​യ്ക്കാ​ൻ ആ​ളി​ല്ല, ന​ട​പ​ടി​ക​ളി​ൽ മെ​ല്ല​പ്പോ​ക്ക്

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : നാട്ടിലിറങ്ങി മനുഷ്യര്‍ക്കും കാര്‍ഷിക വിളകള്‍ക്കും ഭീഷണിയാകുന്ന കാ​ട്ടു​പ​ന്നി​ക​ളെ വെടിവെച്ചു കൊല്ലുന്നതിന് അ​നു​മ​തി ന​ൽ​കി​യെങ്കിലും ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ വനം വകുപ്പിന് കടുത്ത നിസ്സംഗതയാണ്.

വ​നം​വ​കു​പ്പും ത​ദ്ദേ​ശ​സ്ഥാ​പ​ന​വും ചേ​ർ​ന്നു തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട വി​ഷ​യ​ത്തി​ൽ ജി​ല്ല​യി​ലെ ര​ണ്ട് വ​നം​ഡിവിഷനു​ക​ളി​ലും ചു​രു​ക്കം ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും മാ​ത്ര​മാ​ണ് ക​ർ​ഷ​ക ജാ​ഗ്ര​താ​സ​മി​തി പോ​ലും കൂടിയത്. നി​ല​വി​ലെ ഉ​ത്ത​ര​വി​ന്റെ  കാ​ലാ​വ​ധി ന​വം​ബ​ർ 17ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കേ പ​ന്നി​യെ വെ​ടി​വെ​യ്ക്കാ​ൻ ലൈസ​ൻ​സു​ള്ള​വ​രെ ല​ഭി​ക്കാ​ത്ത​താ​ണ് ന​ട​പ​ടി​ക​ൾ വൈ​കാന്‍ കാരണമെന്നാണ്  വ​നം​വ​കു​പ്പിന്റെ വിശദീകരണം.

റാ​ന്നി വ​നം​ഡി​വി​ഷ​നി​ൽ ആ​റ് അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​രു​ന്നു. അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് അനുമ​തി ന​ൽ​കി. ഇ​തി​ൽ ഒ​രാ​ൾ ഒ​രു പ​ന്നി​യെ ക​ഴി​ഞ്ഞ​ദി​വ​സം വെ​ടി​വെ​ച്ചു. മ​റ്റൊ​രാ​ൾ വെ​ടി​വെ​ച്ച പന്നിയെ പി​ന്നീ​ട് ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജാ​ഗ്ര​താ​സ​മി​തി​ക​ൾ വി​ളി​ച്ചു​കൂ​ട്ടേ​ണ്ട​തു​ണ്ട്. ഇ​തി​ന് പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ക്ക​ണം. കോ​ട്ടാ​ങ്ങ​ൽ, വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം യോ​ഗം ചേ​ർ​ന്ന​ശേ​ഷം വ​നം​വ​കു​പ്പി​ന് ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന്റെ  അ​ടി​സ്ഥാ​ന​ത്തി​ൽ ലൈ​സ​ൻ​സു​ള്ള​വ​രെ നിയോ​ഗി​ക്കും. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നു​വ​രെ കാ​ട്ടു​പ​ന്നി ശ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യി​ലൂ​ടെ കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​യ്ക്ക​ണ​മെ​ങ്കി​ൽ ലൈ​സ​ൻ​സു​ള്ള കൂ​ടു​ത​ൽ ആളുകളെ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ക​ർ​ഷ​ക ജാ​ഗ്ര​താ​ സ​മി​തി​ക​ൾ വി​ളി​ച്ചു കൂ​ട്ടാ​ൻ പ​ന്നി​ശ​ല്യം ഏ​റെ​യു​ള്ള പഞ്ചായ​ത്തു​ക​ളും ഇതുവരെ ത​യ്യാറാ​യി​ട്ടി​ല്ല. കോ​ന്നി വ​നം​ഡി​വി​ഷ​നി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. കോ​ന്നി​യി​ൽ ലൈ​സ​ൻ​സു​ള്ള ഒ​രാ​ൾ​ക്കു മാ​ത്ര​മാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.

ന​ട​പ​ടി​ക​ൾ പ്ര​ഹ​സ​ന​മാ​ണെ​ന്ന ആ​രോ​പ​ണം ക​ർ​ഷ​ക​ സം​ഘ​ട​ന​ക​ളും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം വിളവ് ന​ശി​പ്പി​ക്കാ​നെ​ത്തു​മ്പോൾ ഇ​വ​യെ കാ​ത്തി​രു​ന്ന് ഒ​ന്നി​നെ മാ​ത്രം വെ​ടി​വെ​യ്ക്കാ​നു​ള്ള തീ​രു​മാ​നം കർഷകർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ കാ​ട്ടു​പ​ന്നി​യെ ക്ഷുദ്രജീവി ഗ​ണ​ത്തി​ൽ​പ്പെടു​ത്തി ന​ശി​പ്പി​ക്കാ​ൻ ക​ർ​ഷ​ക​നു ത​ന്നെ അ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്ന​താ​ണ് ആവശ്യം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അദ്ദേഹം പറഞ്ഞത് രാഷ്ട്രീയ ഡിഎൻഎയെക്കുറിച്ച് ; പി.വി അൻവറിനെ ന്യായികരിച്ച് എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: മുസ്ലിം മതവിഭാഗത്തിനെതിരായി വർഗീയ കലാപം സംഘടിപ്പിക്കാനുള്ള വർഗീയ ഭ്രാന്താണ് ഇന്ത്യൻ...

കുടിശ്ശികയുള്ളവർക്കെതിരെ ബാങ്കിന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാകില്ല : ബോംബെ ഹൈക്കോടതി

0
മുംബൈ: കുടിശികക്കാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് അധികാരമില്ലെന്ന്...

ക്രാഷ് ടെസ്റ്റിൽ ദയനീയ പ്രകടനവുമായി മഹീന്ദ്ര ബൊലേറോ നിയോ

0
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ ദയനീയ പ്രകടനവുമായി മഹീന്ദ്ര ബൊലേറോ നിയോ....

‘റോബർട്ട് വാധ്‌ര സ്ഥാനാർഥിയാകണം’ ; അമേഠിയിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ

0
ലക്നൗ: അമേഠിയിൽ കോൺഗ്രസ് ഓഫീസിന് മുന്നിൽ റോബർട്ട് വാധ്‌രയ്ക്കായി പോസ്റ്ററുകൾ....