മത്സ്യത്തൊഴിലാളി നേതാവ് ലാല്‍ കോയിപ്പറമ്പില്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ഒരു സംഘടനക്കു കീഴില്‍ അണിനിരത്തി നിരവധി ഐതിഹാസികമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലാല്‍ കോയിപ്പറമ്പില്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ഏതാനും ദിവസമായി രോഗബാധിതനായി ചികില്‍സയിലായിരുന്നു. കാത്തലിക് യൂത്ത് മൂവ്‌മെന്റിലൂടെയാണ് ലാല്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് മല്‍സ്യമേഖലയിലേക്ക് എത്തിപ്പെടുകയായിരുന്നു.

കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എന്ന സംഘടനയെ കേരളത്തിലെ ഏറ്റവും ശക്തമായ മല്‍സ്യത്തൊഴിലാളി സംഘടനയായി ഉയര്‍ത്തിയതിനു പിന്നില്‍ ലാല്‍ കോയിപ്പറമ്പിലായിരുന്നു. ലത്തീന്‍ കത്തോലിക്കാ സമുദായത്തിലെ മല്‍സ്യത്തൊഴിലാളികളെയാണ് അദ്ദേഹം ഒരു സംഘടനക്കു കീഴില്‍ അണിനിരത്തിയത്. കൊച്ചിയും ആലപ്പുഴയും കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. സംഘടനയുമായി അടുത്ത കാലത്ത് ഉടലെടുത്ത അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പുതിയ സംഘടന രൂപീകരിച്ചെങ്കിലും പ്രവര്‍ത്തനം മുന്നോട്ടുപോയില്ല. സംസ്‌കാരം വെളളിയാഴ്ച 10 മണിക്ക് അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍. ഭാര്യ: മിനി പീറ്റര്‍ (അധ്യാപിക) മക്കള്‍: നിഥിയലാല്‍, നിഥിന്‍ലാല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...