പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മ്മിച്ചത് തിരുച്ചിയില്‍ ; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : പത്തനാപുരത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മ്മിച്ചത് തിരുച്ചിയിലെ സ്വകാര്യ കമ്പിനിയില്‍ നിന്നാണെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) കണ്ടെത്തി.

ബാച്ച്‌ നമ്പര്‍ ഇല്ലാത്തതിനാല്‍ ജലാറ്റിന്‍ സ്റ്റിക്ക് ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല. സ്‌ഫോടക വസ്തുക്കള്‍ മൂന്നാഴ്ച മുമ്പാണ് ഉപേക്ഷിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രദേശത്തുനിന്ന് കണ്ടെത്തിയ ഡിറ്റണേറ്റര്‍ സ്ഫോടക ശേഷി ഇല്ലാത്തതാണ്. ബോംബ് നിര്‍മ്മാണം പഠിപ്പിക്കാന്‍ വേണ്ടിയാണ് ഇവ ഉപയോഗിച്ചതെന്നാണ് സംശയം.

പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിന്‍ തോട്ടത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റണേറ്റര്‍ ബാറ്ററി, വയറുകള്‍ എന്നിവയായിരുന്നു കണ്ടെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭോജ്ശാല കേസ്; നിലവിലെ സ്ഥിതി തുടരും, മുസ്ലിം വിഭാഗത്തിന് പ്രാർത്ഥനാനുമതി

0
ന്യൂഡൽഹി: ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയത്തോട് ചേർന്നുള്ള തുറന്ന സ്ഥലത്ത് ജൂലൈ...

‘എന്റെ മകനെ വെറുമൊരു കേസ് ഫയലാക്കരുത്’ ; നീതി തേടി പ്രധാനമന്ത്രിക്ക് കേതന്റെ ...

0
പൂനെ: റിയൽ എസ്റ്റേറ്റ് ഏജന്റായിരുന്ന കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ നീതി...

കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ

0
കൊച്ചി: കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ. അൽ റീം...

ബ്രഹ്മപുരം ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജോലികൾ പുനരാരംഭിക്കണമെങ്കിൽ തങ്ങൾക്ക് അനുകൂലമായ പുതിയ കരാർ...

0
കൊച്ചി: ബ്രഹ്മപുരത്ത് നിർമ്മാണം തടസ്സപ്പെട്ട ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജോലികൾ...