പത്തനാപുരം : സദാചാര ഗുണ്ടകള്‍ വിധവയായ യുവതിയെ വീടിനകത്ത് അതിക്രമിച്ച് കയറി മര്‍ദ്ദിച്ചെന്ന് പരാതി. പത്തനാപുരത്താണ് സംഭവം. നടുക്കുന്ന് സ്വദേശിനിക്കാണ് നാലംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പത്തനാപുരം പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ബന്ധുവായ യുവാവുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് ഇവരുടെ ബന്ധു തന്നെയായ മറ്റൊരു യുവാവും സംഘവും ചേര്‍ന്ന് ആക്രമണം നടത്തിയത്. സംഭവത്തില്‍ യുവതിയുടെ കണ്ണിനും തലയ്ക്കും പരിക്കേറ്റു. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നടുക്കുന്ന് സ്വദേശികളായ വിനോദ്, വീനീത്, അനു, ദിലീപ് എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്. ഭര്‍ത്താവ് മരിച്ചശേഷം തൃശ്ശൂരില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്.