പതഞ്‌ജലി, ഡാബര്‍, സാന്‍ഡു തേനില്‍ കൃത്രിമം ; ചേര്‍ക്കുന്നത് ചൈനീസ് പഞ്ചസാര

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പതഞ്​ജലി ഉള്‍പ്പടെയുള്ള ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന തേനില്‍ മായമെന്ന്​ കണ്ടെത്തല്‍. പതഞ്​ജലിയെ കൂടാതെ ഡാബര്‍, സാന്‍ഡു തുടങ്ങിയ കമ്പിനികള്‍ വില്‍ക്കുന്ന തേനിലും വ്യാപകമായി ചൈനയില്‍ നിന്നുള്ള പഞ്ചസാര ചേര്‍ക്കുന്നുണ്ടെന്നാണ്​ സി.എസ്​.ഇയുടെ(സെന്‍റര്‍ ഫോര്‍ സയന്‍സ്​ ആന്‍ഡ്​ എന്‍വയോണ്‍മെന്റ്​) കണ്ടെത്തല്‍.

അതേസമയം എഫ്​.എസ്​.എസ്​.എ.ഐയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ്​ പ്രവര്‍ത്തിക്കുന്നതെന്നും തേനില്‍ മായമില്ലെന്നും കമ്പിനികള്‍ വിശദീകരിച്ചു. പഞ്ചസാരയുടെ സിറപ്പ്​ ചേര്‍ത്താണ്​ ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളെല്ലാം തേന്‍ വില്‍ക്കുന്നതെന്ന്​ സി.എസ്​.ഇയുടെ പഠനത്തില്‍ വ്യക്​തമായതായി ഡയറക്​ടര്‍ ജനറല്‍ സുനിത നരേന്‍ പറഞ്ഞു.

കരിമ്പ് ​, ചോളം, അരി, ബീട്രൂറ്റ്​ എന്നിവയില്‍ നിന്നുള്ള പഞ്ചസാര മധുരം കൂട്ടാനായി തേനില്‍ ചേര്‍ക്കുന്നു. പ്രത്യേക ടെസ്​റ്റുകള്‍ നടത്തിയാല്‍ മാത്രമേ ഇത്​ തിരിച്ചറിയാന്‍ സാധിക്കു. ചൈനീസ്​ പഞ്ചസാര ന്യൂക്ലിയര്‍ മാഗ്​​നെറ്റ്​ റിസോന്‍സ്​ ടെസ്​റ്റിലാണ്​ കണ്ടെത്താന്‍ കഴിയുക. 13 ബ്രാന്‍ഡുകള്‍ ടെസ്​റ്റ്​ ചെയ്​തതില്‍ മൂന്നെണ്ണത്തിന്​ മാത്രമാണ്​ ഗുണനിലവാരമുണ്ടെന്ന്​ കണ്ടെത്തിയത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...