Thursday, July 3, 2025 3:54 pm

മോദിയുടെ മഹിമകൾ പറഞ്ഞാൽ തീരില്ല ; ക്ഷമയും ആസൂത്രണവും അദ്ദേഹത്തിന്റെ മുഖമുദ്ര : അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലെ കേന്ദ്ര നയങ്ങൾ ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയെ വേഗത്തിൽ കുതിച്ചുയരാൻ സഹായിച്ചുവെന്ന് അമിത് ഷാ. കൊവിഡ് മഹാമാരിക്ക് ശേഷം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥ വേഗത്തിൽ വളർന്നു എന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവൻ മഹാമാരിക്കെതിരെ പോരാടുമ്പോൾ കൊവിഡിന് ശേഷമുള്ള സമ്പദ്‌ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങൾ പ്രധാനമന്ത്രി മോദി എടുത്തിരുന്നു. ആ സമയത്ത് എടുത്ത തീരുമാനം രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയ്ക്ക് ഗുണം ചെയ്തു – ഷാ പറഞ്ഞു.

രണ്ടാം തരംഗത്തിനിടയിൽ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ മോദി എല്ലാം ചെയ്തുവെന്നും ഷാ പറഞ്ഞു. മെഡിക്കൽ ഓക്‌സിജന്റെ ഉൽപാദനം 1,500 മെട്രിക് ടൺ ആയിരുന്നു. എന്നാൽ 15,000 മെട്രിക് ടൺ ഓക്‌സിജനാണ് വേണ്ടിയിരുന്നത്. മോദി ഇടപെട്ട് ഉൽപാദനം വർധിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. 2014 ന് ശേഷം ഇന്ത്യ സ്ഥിരതയുള്ള ഒരു സർക്കാരിനെ കണ്ടു.

2014 ന് മുമ്പ്, ഇന്ത്യ നയപരമായ തളർച്ചയിലായിരുന്നു. ഇന്ത്യയുടെ അന്തസ്സ് തകർന്നു, ക്ഷമയും ആസൂത്രണവും കൊണ്ട് പ്രധാനമന്ത്രി മോദി നിരവധി പ്രശ്നങ്ങൾ വിജയകരമായി പരിഹരിച്ചു- ഷാ പറഞ്ഞു. ലോകം മുഴുവൻ കൽക്കരി പ്രതിസന്ധി നേരിടുമ്പോൾ കേന്ദ്രം വരുത്തിയ പരിഷ്കാരങ്ങൾ കാരണം ഇന്ത്യയ്ക്ക് കൽക്കരി ഉൽപ്പാദനം വർധിപ്പിക്കാൻ കഴിഞ്ഞു. ഞാൻ മുന്നോട്ട് പോയാൽ, ഇത് മഹാഭാരതത്തിൽ നിന്നോ രാമായണത്തിൽ നിന്നോ ഉള്ള ഒരു ഉദ്ധരണിയാണെന്ന് നിങ്ങൾ കരുതും – അമിത്ഷാ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം

0
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം...

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

0
ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ രണ്ട്...

മഞ്ഞതോട്ടിലെ കുഞ്ഞുങ്ങൾക്ക് തുടർ പഠനത്തിന് വഴിയൊരുക്കി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

0
റാന്നി : മഞ്ഞതോട്ടിലെ കുഞ്ഞുങ്ങൾക്ക് തുടർ പഠനത്തിന് വഴിയൊരുക്കി ...

കേരളത്തിലെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുന്നു : എസ്ഡിപിഐ

0
കോട്ടയം : കേരളത്തിലെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന്...