തിരുവല്ല താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സില്‍ ഓക്‌സിജന്‍ തീര്‍ന്നു ; ശ്വാസം കിട്ടാതെ രോഗി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ആംബുലന്‍സിലെ ഓക്‌സിജന്‍ തീര്‍ന്നതിനെ തുടര്‍ന്ന്  ശ്വാസം കിട്ടാതെ രോഗി മരിച്ചു. തിരുവല്ലയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ തിരുവല്ല സ്വദേശി രാജന്‍ (67) ആണ് ഓക്‌സിജന്‍ കിട്ടാതെ ശ്വാസംമുട്ടി മരിച്ചത്. പനി ബാധിച്ച് രാത്രി തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജനെ ശ്വാസതടസം കൂടിയതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സിലാണ് കൊണ്ടുപോയത്. കാഷ്വാലിറ്റിയില്‍ വെച്ച് ഘടിപ്പിച്ച ഓക്‌സിജന്‍ സിലിണ്ടര്‍ ഇടയ്ക്കുവെച്ച് മാറ്റി ആംബുലന്‍സ് ഡ്രൈവര്‍ മറ്റൊരു സിലിണ്ടര്‍ ഘടിപ്പിച്ചെന്ന് രാജന്റെ മകന്‍ ഗിരീഷ് പറഞ്ഞു. മൂന്നുകിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ത്തന്നെ ശ്വാസതടസം വര്‍ധിച്ചു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ അനുവദിച്ചില്ലെന്നും ഗിരീഷ് ആരോപിച്ചു. വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിക്കുമ്പോഴേക്കും രാജന്‍ മരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സഹകരണ സംഘങ്ങളുടെ ചിട്ടികൾ സി.എ.ജി.യുടെ നിരീക്ഷണത്തിൽ ; കേരളത്തിൽ ഓഡിറ്റിന് തുടക്കം

0
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ നടത്തുന്ന ചിട്ടി സമാന നിക്ഷേപ...

സർവീസ് വയർ നന്നാക്കുന്നതിനിടെ കെ.എസ്.ഇ.ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

0
കാഞ്ഞങ്ങാട് : പൊട്ടി വീണ സർവീസ് വയർ നന്നാക്കുന്നതിനിടെ കെ.എസ്.ഇ.ബി ലൈൻമാൻ...

കൊച്ചിയിൽ ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞ സംഭവം ; കെട്ടിടം ഇന്ന് പൊളിച്ചു...

0
കൊച്ചി: കൊച്ചിയിൽ ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം ഇന്ന് പൊളിച്ചു...

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ : റോഡുകൾ അടച്ചു ; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു

0
ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുന്നു. കനത്ത...