ദേശീയപതാക ഇല്ല , ചൊങ്കൊടിയേന്തി സി.പി.എം പോഷകസംഘടനകളുടെ സ്വാതന്ത്ര്യ ദിനാഘോഷം

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സി.പി.എം പോഷകസംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ ദേശീയ പതാകയ്ക്ക് സ്ഥാനമില്ല. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്‌ സിഐടിയു, കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നിവയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് നടത്തിയ പരിപാടിയിലാണ് ചെങ്കൊടി മാത്രം ഏന്തി റാലി നടത്തിയത്.

ജില്ലാ തലത്തില്‍ നടത്തിയ പരിപാടിയില്‍ സി.പി.എം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗ്ഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.ജയചന്ദ്രന്‍ അടക്കം പങ്കെടുത്തിരുന്നു. എം.എം.മണി എംഎല്‍എ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഉത്ഘാടന പ്രസംഗത്തില്‍ ആര്‍എസ്‌എസ് ന്റെത് കപട രാജ്യ സ്‌നേഹമാണെന്നും മണി പറഞ്ഞിരുന്നു. ഇത് പാര്‍ട്ടി പരിപാടിയോ അതോ സ്വാതന്ത്ര്യദിന പരിപാടിയോ എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

സ്വാതന്ത്ര്യദിനത്തിന്റെ പേരില്‍ സിപിഎം നെടുങ്കണ്ടത്ത് നടത്തിയ പരിപാടിയില്‍ ദേശീയപതാക ഉപയോഗിക്കാത്തത് സിപിഎമ്മിന്റെ കപട രാജ്യ സ്‌നേഹത്തിന്റെ അവസാനത്തെ ഉദാഹരണമാണന്ന് മുന്‍ ഡിസിസി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. കൊട്ടി ഘോഷിച്ച്‌ സ്വാതന്ത്ര്യ ആഘോഷ പരിപാടി സംഘടിപ്പിക്കുമ്പോഴും ദേശീയ പതാകയെ അപമാനിച്ചതില്‍ മുന്‍ മന്ത്രി കൂടിയായ എം.എം.മണി നേതൃത്വം കൊടുത്തത് അപമാനമാണെന്നും കല്ലാര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...