ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

നീലേശ്വരം: ദേശീയപാതയിലെ നീലേശ്വരം കരുവാച്ചേരി വളവില്‍ ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞു. കാര്‍വാറില്‍ നിന്നു കൊച്ചിയിലെ ഫാക്ടറിയിലേക്ക് ആസിഡ് കൊണ്ടുപോകുകയായിരുന്ന ലോറി. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് മറിഞ്ഞത്. ടാങ്കറില്‍ നിന്ന് ആസിഡ് ചോര്‍ന്നെങ്കിലും അഗ്‌നിരക്ഷാസേനയും സിവില്‍ ഡിഫന്‍സുമെത്തി ചോര്‍ച്ച അടച്ചു.

ടാങ്കറിന്റെ വാല്‍വിലൂടെ വാതക രൂപത്തില്‍ നേരിയ തോതിലാണ് ആസിഡ് ചോര്‍ന്നത്. മണ്ണുമാന്തിയെത്തിച്ച്‌ ഈ ഭാഗത്ത് പൂര്‍ണമായും മണ്ണിട്ടു മൂടിയതോടെ ആശങ്ക ഒഴിവായി. മറ്റൊരു ലോറി ഓവര്‍ടേക് ചെയ്തു പോയപ്പോള്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി റോഡിന് എതിര്‍വശത്തേക്കു പാഞ്ഞു കയറി മറിയുകയായിരുന്നു. ഡ്രൈവറായ തമിഴ്‌നാട് മധുര സ്വദേശി രാമമൂര്‍ത്തി നിസാര പരിക്കുകളോടെ രക്ഷപെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി.ബി.എസ്.എ ബില്ലിനെതിരെ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും

0
ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയന്ത്രണം കൂടുതൽ കേന്ദ്രസർക്കാരിന്റെ...

അങ്ങനെ സംഭവിച്ചാൽ ഇറാൻ ഇതുവരെ കണ്ടതൊന്നുമായിരിക്കില്ല ; വധഭീഷണിയിൽ നിർണായക വെളിപ്പെടുത്തലുമായി ട്രംപ്

0
വാഷിങ്ടണ്‍: ഇറാൻ തന്നെ വധിക്കാൻ ശ്രമിച്ചാൽ ആ രാജ്യത്തിനെതിരെ മുമ്പെങ്ങുമില്ലാത്ത വിധം...

വാടകവീടൊഴിയാന്‍ ആവശ്യപ്പെട്ടതോടെ ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക് തീയിട്ട് യുവാവ്

0
കൊച്ചി: കൊച്ചിയിൽ വാടകവീടൊഴിയാൻ ആവശ്യപ്പെട്ടതോടെ ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക്...

ചെറിയ മുറിവുമായെത്തിയപ്പോൾ ആവശ്യമില്ലാതെ അനസ്‌തേഷ്യ നൽകി ; ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ...

0
കണ്ണൂർ: കണ്ണൂരിൽ അനസ്‌തേഷ്യ നൽകിയതിനെ തുടർന്ന് ബോധരഹിതനായ ഒന്നര വയസുകാരൻ മരിച്ചതിൽ...