ഈജിപ്റ്റിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ 41 പേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കെയ്റോ : ഈജിപ്റ്റിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ 41 പേര്‍ കൊല്ലപ്പെട്ടു.  തീപിടിത്തത്തിനിടെ അകത്തുണ്ടായിരുന്ന 5,000ത്തോളം വിശ്വാസികള്‍ പുറത്തേക്ക് ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഉന്തിലും തള്ളിലും പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 50ഓളം പേര്‍ക്ക് പരിക്കേറ്റു.

തലസ്ഥാനമായ കെയ്റോയ്ക്ക് സമീപം പ്രാദേശിക സമയം രാവിലെ 9 മണിയോടെ ഗിസയിലെ കോപ്റ്റിക് അബു സിഫിന്‍ ചര്‍ച്ചിലെ കുര്‍ബാനയ്ക്കിടെയാണ് അപകടമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്ന് കരുതുന്നു. കറന്റ് പോയതിനാല്‍ പള്ളിയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്നും പെട്ടെന്ന് കറന്റ് വന്നപ്പോള്‍ ഓവര്‍ലോഡ് സംഭവിച്ചെന്നും ചിലര്‍ പറയുന്നു. തീ നിയന്ത്രണ വിധേയമാക്കിയെന്ന് അഗ്നിശമന സേന അറിയിച്ചു.

പള്ളിയിലെ രണ്ടാം നിലയില്‍ നിന്നാണ് തീപിടിത്തം തുടങ്ങിയത്. ഇവിടത്തെ എയര്‍ കണ്ടീഷനറില്‍ നിന്നാണ്  തീപിടിത്തം തുടങ്ങിയെന്ന് കരുതുന്നു. പുക ശ്രദ്ധയില്‍പ്പെട്ടതോടെ മൂന്ന്, നാല് നിലകളിലുണ്ടായിരുന്ന ആളുകള്‍ കോണിപ്പടികളിലൂടെ ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കൂട്ടത്തോടെ ഒന്നിനുമുകളില്‍ ഒന്നായി വീഴുകയായിരുന്നു എന്ന് രക്ഷപെട്ട ചിലര്‍ പറഞ്ഞു. അപകടത്തില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്‌ദല്‍ ഫത്താ അല്‍ – സിസി അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം ഓഗസ്റ്റ് ആറിന് അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്...

പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി

0
എറണാകുളം: പെരുമ്പാവൂരിൽ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്...