വൈത്തിരി : കോവിഡ് സ്ഥിരീകരിച്ച വ്യക്തി പ്രവേശിച്ചതിനെ തുടർന്ന് കേരള ഗ്രാമീണ ബാങ്ക് വൈത്തിരി ശാഖ ചൊവ്വാഴ്ച പ്രവർത്തിച്ചില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് കോവിഡ് സ്ഥിരീകരിച്ച വ്യക്തി ബാങ്കിൽ കയറിയതായി വിവരം ലഭിച്ചത്.
തുടർന്ന് ഉപഭോക്താക്കളെ പുറത്താക്കിയശേഷം ബാങ്ക് അടച്ചു പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ബാങ്ക് ശുചീകരണം നടത്തി. ഇന്ന് ബാങ്ക് പ്രവർത്തിക്കുമെന്ന് മാനേജർ അറിയിച്ചു.