Friday, May 16, 2025 7:32 am

ഒമിക്രോൺ ; രോഗി മാളിലും റസ്റ്റോറന്റുകളിലും പോയി ; സമ്പര്‍ക്കപ്പട്ടിക വിപുലം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളത്ത് ബുധനാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലം. ഹൈ റിസ്ക് രാജ്യമല്ലാത്തതിനാല്‍ കോംഗോയില്‍ നിന്നെത്തിയ രോഗി ക്വാറന്റീനിലായിരുന്നില്ല. കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ചു സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്. എന്നാൽ ഇദ്ദേഹം ഷോപ്പിങ് മാളിലും റസ്റ്ററന്റുകളിലും ഉള്‍പ്പെടെ പോയി.

അതിനാല്‍ തന്നെ സമ്പര്‍ക്കപ്പട്ടിക താരതമ്യേന വലുതാണ്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി വരികയാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്.

ഒമിക്രോൺ വ്യാപനത്തെതുടർന്ന് സംസ്ഥാനത്ത് സ്വയംനിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമാക്കി. പരമാവധി സാംപിളുകളുടെ ജനിതകശ്രേണീകരണം നടത്തും. വാക്സിനേഷന്‍ യജ്ഞവും നടപ്പാക്കും. രോഗികള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ ഐസലേഷന്‍ വാര്‍ഡുകള്‍ ജില്ലകളില്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്കു സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയാവുന്നതാണ്. എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കി. ഇവിടെയെല്ലാം ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് ഷഹ്ബാസ് ഷെരീഫ്

0
ഇസ്ലാമാബാദ്: വെടിനിർത്തലിന് ആറുനാളുകൾക്കിപ്പുറം വെള്ളക്കൊടി വീശി പാകിസ്താൻ. ഇന്ത്യയുമായി സമാധാന ചർച്ചകളിൽ...

ടെന്‍റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തിൽ രണ്ടു പേര്‍ അറസ്റ്റിൽ

0
കല്‍പ്പറ്റ : ടെന്‍റ് തകര്‍ന്ന് വയനാട് മേപ്പാടി 900 കണ്ടിയിൽ റിസോര്‍ട്ടിലെ...

റഷ്യൻ കരസേനാമേധാവിയെ പുറത്താക്കി വ്‌ളാദിമിർ പുടിൻ

0
മോസ്‌കോ: റഷ്യൻ കരസേനാമേധാവി ജനറൽ ഒലെഗ് സല്യുകോവിനെ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ...

ചെങ്ങന്നൂരിൽ ആൾതാമസമില്ലാത്ത രണ്ട് വീടുകളിൽ മോഷണ ശ്രമം

0
ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ ആൾതാമസമില്ലാത്ത രണ്ട് വീടുകളിൽ മോഷണ ശ്രമം. ക്രിസ്ത്യൻ...