രണ്ടാം ഡോസ് വാക്സിനോട് വിമുഖത പാടില്ല ; ഡി.എം.ഒ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രണ്ടാം ഡോസ് വാക്സിന്‍ എടുക്കുന്നതില്‍ വിമുഖത കാണിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി പറഞ്ഞു. രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തീകരിച്ചവരില്‍ രോഗം ഗുരുതരമാകാനുളള സാധ്യത വളരെ കുറവാണ്. ജില്ലയില്‍ രണ്ടാം ഡോസ് വാക്സിന്‍ എടുക്കാന്‍ ആകെ 36053 പേരാണുളളത്.

ആദ്യഡോസ് കോവിഷീല്‍ഡ് വാക്സിനെടുത്ത് 84 ദിവസം കഴിഞ്ഞവരും കോവാക്സിന്‍ ആദ്യഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞവരും ആശാപ്രവര്‍ത്തകരുമായും ആരോഗ്യ പ്രവര്‍ത്തകരുമായും ബന്ധപ്പെട്ട് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കണം. ജില്ലയില്‍ ഇനിയും വാക്സിന്‍ എടുക്കാനുളളവര്‍ക്കായി 17, 18 തീയതികളില്‍ വാക്സിനേഷന്‍ സ്പെഷ്യല്‍ ഡ്രൈവും തുടര്‍ന്ന് മോപ് അപ് ക്യാമ്പയിനും നടത്തും. വാക്സിന്‍ ലഭിക്കാനുളളവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യ സ്ഥാപനങ്ങളിലെത്തി വാക്സിന്‍ സ്വീകരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...