സെക്രട്ടറിയേറ്റിൽ എത്തിയ ഡോക്ടറെ ജീവനക്കാരൻ അധിക്ഷേപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഡീഷ്ണല്‍ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്കെത്തിയ പിജി വിദ്യാര്‍ത്ഥിനി നേതാവിന് അധിക്ഷേപം. സ്ത്രീകള്‍ കസേരയില്‍ കാല് ഉയര്‍ത്തി ഇരിക്കാന്‍ പാടില്ലെന്നാണ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്റെ താക്കീത്. കെഎംപിജിഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ അജിത്രയെ ആണ് അധിക്ഷേപിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് അജിത്ര പറഞ്ഞു. ഇന്ന് 12 മണിക്കായിരുന്നു ഡോ.അജിത്ര അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിനെ കാണാനായി എത്തിയത്.

ആശാ തോമസിനെ കാണാനായി പുറത്ത് കാത്തിരുന്നപ്പോഴാണ് അജിത്ര കാല്‍ കയറ്റിവെച്ച്‌ ഇരുന്നത്. അപ്പോഴാണ് ഐഡി കാര്‍ഡ് ഇട്ട സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ അജിത്രയുടെ അടുത്ത് എത്തിയത്. ‘വലിയ ആളുകള്‍ വരുന്ന സ്ഥലമാണ് കാല്‍ കയറ്റി വെയ്ക്കരുതെന്നും ‘ ജീവനക്കാരന്‍ പറഞ്ഞു. സ്ത്രീകള്‍ കാല്‍ കയറ്റി വെയ്ക്കാന്‍ പാടില്ലേ എന്ന് അജിത്ര മറു ചോദ്യം ഉന്നയിച്ചപ്പോള്‍ എന്നാല്‍ വസ്ത്രം ധരിക്കാതെ ഇരിക്കാന്‍ പറയുകയായിരുന്നു ജീവനക്കാരന്‍. അഡീഷ്ണല്‍ ചീഫ് സെക്രട്ടറി വിളിച്ചു വരുത്തിയ പിജി ഡോക്ടര്‍മാരുടെ സമരം മുന്നില്‍ നിന്ന് നയിച്ച തനിക്ക് ഇതാണ് അനുഭവമെങ്കില്‍ മറ്റ് സാധാരണക്കാരായ സ്ത്രീകള്‍ക്ക് എന്തെല്ലാം കേള്‍ക്കേണ്ടി വരുമെന്ന് അജിത്ര ചോദിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...