അടൂര്‍ മണ്ഡലത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂര്‍ മണ്ഡലത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പട്ടയമിഷന്‍ പദ്ധതിയുടെ ഭാഗമായി പട്ടയപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചേര്‍ന്ന അടൂര്‍ മണ്ഡലതല പട്ടയ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാരിന്റെ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പട്ടയ മിഷന്‍ എന്ന ദൗത്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് അടൂരില്‍ പട്ടയ അസംബ്ലി ചേര്‍ന്നത്. ആര്‍ഡിഒ തുളസീധരന്‍ പിള്ള, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍, എല്‍ആര്‍ തഹസില്‍ദാര്‍ മുംതാസ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ ഹരീന്ദ്രനാഥ്, സജീവ്, മറ്റ് ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ അംഗങ്ങളും അതിന്റെ നോഡല്‍ ഓഫീസറായി ആര്‍ഡിഒയും അടങ്ങുന്നതാണ് പട്ടയ അസംബ്ലി. പട്ടയ സംബന്ധമായ പരമാവധി പ്രശ്‌നങ്ങള്‍ പട്ടയ അസംബ്ലിയിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

തീരുമാനങ്ങള്‍
**ഓഗസ്റ്റ് നാലിന് മുന്‍പായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേകമായി പട്ടയപ്രശ്‌നങ്ങള്‍ക്കായി യോഗം വിളിച്ചുചേര്‍ക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമ്മാരെ ചുമതലപ്പെടുത്തി

**പട്ടയ അസംബ്ലിയില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം മുപ്പതിന് മുന്‍പ് വില്ലേജ് ഓഫീസര്‍മാരുടെ യോഗം നോഡല്‍ ഓഫീസറായ ആര്‍ ഡി ഒ വിളിച്ചു ചേര്‍ത്ത് വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി തീരുമാനമെടുക്കുന്നതിനും നിര്‍ദേശം നല്‍കി.

**ഓഗസ്റ്റ് നാലിന് വീണ്ടും പട്ടയ അസംബ്ലി ചേരുന്നതിനും അതിന് മുന്‍പായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വില്ലേജ് ഓഫീസര്‍മാരുടെയും യോഗത്തില്‍ എടുക്കുന്ന തീരുമാനം ചര്‍ച്ച ചെയ്ത് നാലാം തീയതി ചേരുന്ന പട്ടയ അസംബ്ലിയില്‍ തീരുമാനമെടുക്കാനും നിര്‍ദേശം നല്‍കി.

**ഇങ്ങനെ ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് തീര്‍പ്പാക്കാന്‍ കഴിയുന്നവ താലൂക്ക് തലത്തില്‍ പരിഹരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.

**താലൂക്ക് തലത്തില്‍ പരിഹരിക്കാന്‍ സാധിക്കാത്ത പട്ടയ പ്രശ്‌നങ്ങള്‍ ജില്ലാതലത്തില്‍ പരിഹരിക്കും. ശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പട്ടയ ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്തി പരിഹരിക്കുന്നതിനും പുരോഗതി ആറുമാസത്തിനുള്ളില്‍ അവലോകനം ചെയ്യുന്നതിനും തീരുമാനിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...