തിരുവനന്തപുരം മേയർ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് പിന്തുണ നൽകിയതിൽ പാറ്റൂർ രാധാകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചത് വികസനം മാത്രം മുന്നിൽ കണ്ടെന്ന് പാറ്റൂർ രാധാകൃഷ്ണൻ. മേയർ സ്ഥാനാർത്ഥി വി.വി. രാജേഷിനും ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി ആശാ നാഥിനും പിന്തുണ നൽകുമെന്ന് കണ്ണമ്മൂല വാർഡിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച എം. രാധാകൃഷ്ണന്റെ ഇലക്ഷൻ കമ്മിറ്റി ഔദ്യോഗികമായി അറിയിച്ചു. വാർഡിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ ‘ഗ്രീൻ ഫ്ലോ കണ്ണമ്മൂല’ എന്ന വികസന പത്രിക നടപ്പിലാക്കുമെന്ന ഉറപ്പിന്മേലാണ് ഈ തീരുമാനമെന്ന് ഇലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ ആശാ പിആറും ജനറൽ കൺവീനർ അഡ്വ. വിമൽ ജോസും വ്യക്തമാക്കി.

വികസന പത്രിക എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്ക് രാധാകൃഷ്ണൻ നൽകിയിരുന്നു. പദ്ധതി പൂർണ്ണമായി നടപ്പിലാക്കാൻ പിന്തുണയ്ക്കുമെന്ന് എൻഡിഎ കേരള ചെയർമാൻ രാജീവ് ചന്ദ്രശേഖർ മാത്രമാണ് പരസ്യ പ്രസ്താവനയിലൂടെ സമ്മതിച്ചത്. ഇതാണ് എൻഡിഎ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ രാധാകൃഷ്ണനെ പ്രേരിപ്പിച്ചതെന്നും എം. രാധാകൃഷ്ണന്റെ ഇലക്ഷൻ കമ്മിറ്റി വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...