Tuesday, July 8, 2025 11:21 am

സര്‍ക്കാര്‍ ഭൂമി കൈയേറി പാറ്റൂരില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ച കേസിലും ബിനീഷ് കോടിയേരിയുടെ പങ്ക് ഇ.ഡി അന്വേഷിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സര്‍ക്കാര്‍ ഭൂമി കൈയേറി പാറ്റൂരില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ച കേസിലും ബിനീഷ് കോടിയേരിയുടെ പങ്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാറ്റൂര്‍ ഇടപാടില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉന്നതര്‍ പ്രതികളാക്കപ്പെട്ടതോടെയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. ഇതിന് പ്രത്യുപകാരമായി നിര്‍മ്മാണ കമ്പനി തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള ‘ആര്‍ട്ടെക് കല്ല്യാണി’യില്‍ ബിനീഷിന് ബിനാമി പേരില്‍ ഫ്‌ളാറ്റ് നല്‍കിയെന്നാണു വിവരം.

ആര്‍ടെക് കല്യാണിയില്‍ കോടിയേരിയുടെ ആര്‍ക്കെങ്കിലും ഫ്‌ളാറ്റുണ്ടോ എന്നും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. വി എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ പാറ്റൂര്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനെതിരേ കേസുകള്‍ ഉത്ഭവിച്ച ഘട്ടത്തില്‍ ബിനീഷ് ഇടപെട്ടതിനുള്ള സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. പാറ്റൂര്‍ ഭൂമിയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച ആര്‍ടെക്ക് കമ്പനിക്കെതിരേയായിരുന്നു യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കേസുകളുണ്ടായത്. ഈ ഫ്‌ളാറ്റിന്റെ ഉടമയെ ഇ.ഡി ചോദ്യംചെയ്യും.

ബഹുനില ആഡംബര ഫ്‌ളാറ്റില്‍ താമസക്കാര്‍ പലരും ഉന്നത ഉദ്യോഗസ്ഥരാണ്. പാറ്റൂര്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ ഉള്‍പ്പെടെ എട്ട് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ പ്രതികളാണ്. രണ്ടരക്കോടി രൂപ വിലമതിക്കുന്ന പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി കൈയേറി ഫ്‌ളാറ്റ് നിര്‍മ്മിച്ചെന്ന പരാതിയില്‍ നാല് കേസുകള്‍ ഹൈക്കോടതിയില്‍ നിലവിലുണ്ട്. സര്‍ക്കാരുമായി ബന്ധപ്പെട്ട് വാര്‍ത്ത ചോരുന്ന വിവാദത്തിലും ഈ ഫ്‌ളാറ്റിനെതിരെ ആരോപണം ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആര്‍ടെക് കല്യാണിയില്‍ ചിലര്‍ ഒത്തു കൂടുന്നതായും കേന്ദ്ര ഏജന്‍സിക്കാര്‍ അവിടെ എത്തുന്നുവെന്നും ആരോപണം ഉന്നയിച്ചത്. ഈ ഫ്‌ളാറ്റിലാണ് കോടിയേരി കുടുംബത്തിനും ഫ്‌ളാറ്റുണ്ടെന്ന സൂചനകള്‍ പുറത്തു വരുന്നത്.

പാറ്റൂര്‍ വിവാദത്തില്‍ ലോകായുക്തയുടെ ഉത്തരവുപ്രകാരം നേരത്തെ പതിനാറര സെന്റ് സ്ഥലം ജില്ലാ കലക്ടര്‍ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് നിയമനടപടികള്‍ക്ക് തുടക്കമിട്ടത്. ഈ കേസിന്റെ പലഘട്ടത്തിലും ഭരണസ്വാധീനം ഉപയോഗിച്ച്‌ ബിനീഷ് ഇടപെട്ടിട്ടുണ്ടെന്നാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇതിന് പ്രത്യുപകാരമായാണോ ഫ്‌ളാറ്റ് കിട്ടിയതെന്നാണ് പരിശോധിക്കുന്നത്. ഇവിടെ ബിനീഷിന്റെ ചേട്ടന്‍ ബിനോയിയാണ് താമസിച്ചിരുന്നതെന്നും സൂചനയുണ്ട്. ഈ ഫ്‌ളാറ്റുമായി ബന്ധപ്പെട്ട എല്ലാം പരിശോധിക്കാനാണ് നീക്കം.

ഇതിനൊപ്പം കവടിയാറിലെ ഹീരാ ഫ്‌ളാറ്റും നിരീക്ഷണത്തിലാണ്. ഇവിടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒരു ഫ്‌ളാറ്റുണ്ട്. ബിനീഷിന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന ജാഫര്‍ ജമാല്‍ ഇവിടെ താമസിച്ചിരുന്നു. ജാഫറിന്റെ ബൈക്ക് അനൂപ് മുഹമ്മദിന്റെ ബംഗളൂരുവിലെ ഹോട്ടലില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ഈ ഫ്‌ളാറ്റ് ആരാണ് എടുത്തതെന്നും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കും. ബിനീഷ് എടുത്തു നല്‍കിയതാണ് ഈ ഫ്‌ളാറ്റെന്നാണ് ജാഫര്‍ പലരോടും പറഞ്ഞിട്ടുള്ളത്.

ബിനീഷിന്റെ ബിനാമികളെ കണ്ടെത്താനുള്ള നീക്കങ്ങള്‍ തുടരുകയാണ്. എല്ലാ ബിനാമികളുടേയും സ്വത്ത് കണ്ടു കെട്ടാനാണ് നീക്കം. ബിനീഷിന്റേയും ഭാര്യയുടേയും സ്വത്തുക്കള്‍ കണ്ടെത്തുന്നത് ഇതിന്റെ തുടക്കം മാത്രമാണെന്നാണ് സൂചന. ബിനീഷിന്റെ ഐ ഫോണുകളും മറ്റും സ്ഥിരമായി കൈമാറിയിരുന്നത് ഒരു ക്രിക്കറ്റ് പരിശീലകനാണെന്ന സൂചനയും ഇഡിക്ക് കിട്ടിയിട്ടുണ്ട്. ഇയാള്‍ പരസ്യമായി തന്നെ സ്വര്‍ണ്ണ കടത്ത് കേസുയര്‍ന്നപ്പോള്‍ ബിനീഷിനെ പിന്തുണച്ചിരുന്നു. പിന്നീട് ഈ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതും പരിശോധനയ്ക്ക് വിധേയമാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാത്തൻ തരകൻ അനുസ്മരണ സമ്മേളനവും സ്മാരക പ്രഭാഷണവും നടന്നു

0
ചെങ്ങന്നൂർ : മഹാകവി പുത്തൻകാവ് മാത്തൻ തരകൻ അനുസ്മരണ സമ്മേളനവും...

ഏഴ് പതിറ്റാണ്ടിനിടയിൽ കാശ്മീരിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

0
ശ്രീന​ഗർ: ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പകൽ താപനിലയാണ് ജൂലൈ അഞ്ചിന്...

അലക്സ് തെക്കൻ നാട്ടിൽ രചിച്ച “ഉമ്മൻ ചാണ്ടി ഒരു സ്നേഹ യാത്ര”പുസ്തകത്തിൻ്റെ പ്രകാശനം ജൂലൈ...

0
തിരുവല്ല : മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻ...

വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാ​ജ്യ​ത്ത് തു​ട​ർ​ന്ന നാ​ല് ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​രെ അ​റ​സ​റ്റ് ചെ​യ്ത് നാ​ട്...

0
ഹൈ​ദ​രാ​ബാ​ദ്: വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാ​ജ്യ​ത്ത് ത​ങ്ങി​യ​തി​നും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യ​തി​നും...