ജില്ലയില്‍ നാലായിരത്തോളം പട്ടയങ്ങള്‍ താമസിയാതെ വിതരണം ചെയ്യും ; അര്‍ഹതപ്പെട്ടവര്‍ക്ക് നിയമാനുസൃതമായി ലഭിക്കേണ്ട ഭൂമി സര്‍ക്കാര്‍ നല്‍കും : മന്ത്രി ഇ.ചന്ദ്രശേഖരന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും നിയമാനുസൃതമായി ലഭിക്കേണ്ട ഭൂമി സര്‍ക്കാര്‍ നല്‍കുമെന്നു റവന്യൂ-ഭവന നിര്‍മ്മാണവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാതല പട്ടയമേള പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്റല്‍ ഫോറസ്റ്റിന്റെ ക്ലിയറന്‍സ് ലഭിച്ചാല്‍ ജില്ലയില്‍ നാലായിരത്തോളം പട്ടയങ്ങള്‍ താമസിയാതെ വിതരണം ചെയ്യുവാനാകും. എന്‍വയോണ്‍മെന്റല്‍ ഫോറസ്റ്റിന്റെ ക്ലിയറന്‍സ് ലഭിച്ചാല്‍ പത്തനംതിട്ട ജില്ലയില്‍ മെയ് മാസത്തില്‍ മറ്റൊരു പട്ടയമേള നടത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒരു ലക്ഷത്തി നാല്‍പതിനായിരം പട്ടയങ്ങള്‍ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. ഭൂമിക്ക് പട്ടയം കിട്ടാന്‍ അര്‍ഹതയുള്ള ഒരുപാട് കുടുംബങ്ങള്‍ ഇനിയും ബാക്കിയുണ്ട്. അവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ ഒരു വര്‍ഷം കൂടി സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ട്. പട്ടയമേളയില്‍ മാത്രം അവസാനിക്കുന്ന ഒന്നല്ല പട്ടയ വിതരണം.ചുട്ടിപ്പാറ വടക്കേച്ചരുവില്‍ വീട്ടില്‍ മുഹമ്മദ് ഹനീഫയ്ക്ക് പട്ടയം നല്‍കിയാണു മന്ത്രി പട്ടയ വിതരണോദ്ഘാടനം നിര്‍വഹിച്ചത്. ആകെ 511 പട്ടയങ്ങളാണു വിതരണം ചെയ്തത്.

വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടര്‍ പി.ബി നൂഹ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എ മാരായ രാജു എബ്രഹാം, കെ.യു ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, മുന്‍സിപ്പല്‍ വാര്‍ഡ് മെബര്‍ സുശീല പുഷ്പന്‍, കോഴഞ്ചേരി തഹസില്‍ദാര്‍ കെ.ഓമനക്കുട്ടന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി ജയന്‍, അലക്‌സ് കണ്ണമല, എബ്രഹാം തലവടി, സനോജ് മേമന, എന്‍.എം രാജു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍ സ്വാഗതവും അടൂര്‍ ആര്‍ഡിഒ:പി.ടി എബ്രഹാം നന്ദിയും പറഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...