മല്ലപ്പള്ളി: വെള്ളം കെട്ടി നിൽക്കുന്ന വഴിയിലൂടെ ഏറെ ദൂരം താണ്ടണം കീഴ് വായ്പൂര് കിഴക്കേടത്ത്, ഈശ്വരമംഗലം ക്ഷേത്രങ്ങളിലെത്താൻ. ആയുർവേദ ആശുപത്രിയും അങ്കണവാടിയും ഇതേ പാതയുടെ അരികിൽത്തന്നെ. ഇടുങ്ങിയ വഴിയിൽ നിറയെ കുഴികളാണ്. ഇതിലെല്ലാം വെള്ളം കെട്ടി നിൽക്കുന്നു.
സംസ്ഥാന പാതയിലെ പേരകത്ത് പടിയിൽ നിന്ന് ഒഴുകിവരുന്ന വെള്ളം മുഴുവൻ കിഴക്കേമുറിപ്പടിയിൽ നിൽക്കുന്നു. ഇവിടെ നിന്ന് കൊല്ലമറ്റം ചിറയിലേക്ക് പോകാൻ തോടും കലുങ്കും ഉണ്ടായിരുന്നു. പക്ഷെ എല്ലാം മണ്ണ് നിറഞ്ഞ് ഉപയോഗശൂന്യമായി. ഇത് തെളിച്ചെടുത്താൽ യാത്രാതടസം ഒഴിവായേനെ എന്നും എന്നാൽ അതിന് യാതൊരു നീക്കവുമില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.
കൊടുംവളവുകളുള്ള പലയിടത്തും ടാർ പോലുമില്ലാത്ത അവസ്ഥയാണ്. ഇങ്ങനെ ദുരിതങ്ങളുടെ തീരാത്ത പട്ടികയാണ് ഈ റോഡിനുള്ളത്. പടുതോട് പള്ളിപ്പടിയിലേക്ക് രണ്ട് കിലോമീറ്ററിൽ താഴെ മാത്രം നീളമുള്ള പാത തകർച്ചയുടെ വക്കിലെത്തീയിട്ട് നാളേറെയായി. അപകടക്കെണിയായ ഈ വഴി നൂറ്റിയമ്പതോളം കുടുംബങ്ങളാണ് സ്ഥിരമായി ഉപയോഗിക്കുന്നത്. പ്രധാന പാതയുടെ കുറുക്കുവഴിയായതിനാൽ എളുപ്പത്തിനായി കടന്നുവരുന്നവരുമുണ്ട്. വീതിക്കുറവും വളവും തിരിവും വഴിയിലേക്ക് ഇറങ്ങി നിൽക്കുന്ന കാടും ഇളകിക്കിടക്കുന്ന മെറ്റലും ഓരോ ചുവടിലും അപകടക്കെണിയൊരുക്കി കാത്തിരിക്കുന്നു. ഇതിലെ കടന്നു കിട്ടിയാൽ ഭാഗ്യം എന്നുതന്നെ പറയാമെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്ത് ഫണ്ടിൽ അല്പദൂരം വീതം ടാർ ചെയ്യാറുണ്ട്. എന്നാലും ചെയ്തിടം തകരുമ്പോഴാണ് ബാക്കി ഭാഗം നന്നാക്കുക.
സംസ്ഥാന സർക്കാരിന്റെ ആസ്തി വികസന ഫണ്ട്, എം.എൽ.എ. ഫണ്ട്, വെള്ളപ്പൊക്കദുരിതാശ്വാസ ഫണ്ട് തുടങ്ങി നിരവധി ഇനങ്ങളിൽ ഇത്രയും ദൂരം നവീകരിക്കാം. എന്നാൽ എം.എൽ.എ. ഇക്കാര്യത്തിൽ മനസ് വെച്ചിട്ടില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. അനാഥമായി നാട് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന എന്ന കേന്ദ്രസർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാമായിരുന്നു.
പഞ്ചായത്ത് ഇതിനായി നിർദ്ദേശിച്ച് തീരുമാനമെടുത്തതായി മുൻ ഭരണസമിതി പ്രഖ്യാപിക്കുകയും ചെയ്തതാണ്. ഈ പദ്ധതിയിൽ ഏറ്റെടുക്കാൻ കുറഞ്ഞത് മൂന്ന് കിലോമീറ്റർ നീളം വേണമെന്നതിനാൽ പള്ളിപ്പടി മുതൽ കീഴ് വായ്പൂര് ചന്ത വരെയും അവിടെനിന്ന് പവ്വത്തിപ്പടി വരെയെയുമെത്തുന്ന റോഡ് ഭാഗമാണ് ഉൾപ്പെടുത്തിയതായി പറഞ്ഞിരുന്നത്. എന്നാൽ ഇത് സംബന്ധിച്ച രേഖകൾ ഇതുവരെ കേന്ദ്ര വകുപ്പിന് ലഭിച്ചിട്ടില്ല. ഗ്രാമ പഞ്ചായത്ത് ഫണ്ടിൽ കുറച്ചു ദൂരം മാത്രമാണ് ടാർ ചെയ്യാനാവുന്നത്. സംസ്ഥാന പൊതു മരാമത്ത് വകുപ്പ് ഏറ്റെടുക്കണമെങ്കിൽ റോഡിന് എട്ട് മീറ്റർ വീതി വേണം. കൂടുതൽ സ്ഥലം വേണമെങ്കിൽ വിട്ട് നൽകാൻ നാട്ടുകാർ തയ്യാറാണ്. പക്ഷെ പദ്ധതിയിൽ ഉൾപ്പെടുത്തി ബി.എം.ബി.സി. നിലവാരത്തിൽ വികസിപ്പിക്കാൻ യാതൊരു നീക്കവുമില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033