പഞ്ചിങ് സംവിധാനത്തെ ഘട്ടംഘട്ടമായി ശമ്പളവിതരണ സോഫ്റ്റ്‌വേറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫീസുകളില്‍ താഴേത്തട്ടുവരെയുള്ള ഓഫീസുകളില്‍ പഞ്ചിങ് സംവിധാനത്തെ ഘട്ടംഘട്ടമായി ശമ്പളവിതരണ സോഫ്റ്റ്‌വേറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കും. അതോടൊപ്പം, സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിനു പിന്നാലെ ധന, നിയമ വകുപ്പുകളിലും ജീവനക്കാരുടെ ജോലിഭാരം പഠിക്കാന്‍ സമിതിയെ നിയോഗിച്ചു. ജോലി ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമാണ് പഠനം. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പുതുതായി സ്ഥാപിക്കുന്ന പഞ്ചിങ് മെഷീനുകള്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനാവണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അല്ലാത്തവ മാറ്റി സ്ഥാപിക്കും. എല്ലാ സ്ഥിരം ജീവനക്കാരെയും സംവിധാനത്തില്‍ ഉള്‍പ്പെടുത്തണം. മാസം 300 മിനിറ്റാണ് ജീവനക്കാര്‍ക്ക് ഇളവു നല്‍കിയിട്ടുള്ളത്. ഇതില്‍ കൂടിയാല്‍ അവധിയില്‍ ക്രമീകരിക്കും. അവധിയില്ലാത്തവരുടെ ശമ്പളത്തില്‍ കുറവു വരുത്തും. അതേസമയം സെക്രട്ടേറിയേറ്റില്‍ പഞ്ചിങ് സംവിധാനത്തിനൊപ്പം പ്രവേശന നിയന്ത്രണംകൂടി കൊണ്ടുവരുന്നത് ഭരണ, പ്രതിപക്ഷ ഭേദമെന്യേ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...