Tuesday, April 23, 2024 10:15 pm

ആ​രാ​ച്ചാ​ര്‍ പ​വ​ന്‍ ജ​ല്ലാ​ദ് തി​ഹാ​ര്‍ ജ​യി​ലെ​ത്തി ചു​മ​ത​ല​യേ​റ്റു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: നി​ര്‍​ഭ​യ കേ​സി​ല്‍ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ ആ​രാ​ച്ചാ​രെ​ത്തി. മീ​റ​റ്റ് ജ​യി​ലി​ലെ ആ​രാ​ച്ചാ​ര്‍ പ​വ​ന്‍ ജ​ല്ലാ​ദ് തി​ഹാ​ര്‍ ജ​യി​ലെ​ത്തി ചു​മ​ത​ല​യേ​റ്റു. ഭാ​ര​വും ബ​ല​വും കൃ​ത്യ​മാ​ക്കാ​ന്‍ ഡ​മ്മി ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച ന​ട​ത്തു​മെ​ന്ന് ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നി​ര്‍​ഭ​യ കേ​സി​ല്‍ നാ​ലു പ്ര​തി​ക​ളെ​യും വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​രാ​ക്കു​ന്ന​തി​നാ​യി ഫെ​ബ്രു​വ​രി ഒ​ന്നി​നു മ​ര​ണ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ന്‍ ആ​രാ​ച്ചാ​രെ ന​ല്‍​ക​ണ​മെ​ന്നും തി​ഹാ​ര്‍ ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ യു​പി സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ചാ​ണ് മീ​റ​റ്റ് ജ​യി​ലി​ല്‍ നി​ന്ന് ആ​രാ​ച്ചാ​രെ യു​പി സ​ര്‍​ക്കാ​ര്‍ വി​ട്ടു​ന​ല്‍​കി​യ​ത്.

ഇ​ന്ദി​രാ​ഗാ​ന്ധി വ​ധ​ക്കേ​സ് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ ക​ല്ലു ജ​ല്ലാ​ദി​ന്‍റെ ചെ​റു​മ​ക​നാ​ണു പ​വ​ന്‍. കൊ​ടും​കു​റ്റ​വാ​ളി​ക​ളാ​യ രം​ഗ, ബി​ല്ല എ​ന്നി​വ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​തും ക​ല്ലു ജ​ല്ലാ​ദാ​ണ്. അ​ഞ്ച് വ​ധ​ശി​ക്ഷ​ക​ളി​ല്‍ മു​ത്ത​ച്ഛ​നൊ​പ്പം താ​ന്‍ സ​ഹാ​യി​യാ​യി​രു​ന്നെ​ന്നും പ​വ​ന്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. നി​ര്‍​ഭ​യ കേ​സി​ലെ നാ​ലു പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട 12 പേ​ര്‍ ഇ​പ്പോ​ള്‍ തി​ഹാ​ര്‍ ജ​യി​ലി​ലു​ണ്ട്. എ​ന്നാ​ല്‍ തി​ഹാ​ര്‍ ജ​യി​ലി​ല്‍ ഔ​ദ്യോ​ഗി​ക ആ​രാ​ച്ചാ​രി​ല്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ജില്ലയിൽ ചെലവുകളുടെ മൂന്നാംഘട്ട പരിശോധന പൂര്‍ത്തിയായി

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെരഞ്ഞടുപ്പു ചെലവുകളുടെ മൂന്നാംഘട്ട...

റാന്നിയിൽ വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കോവിഡ് വാക്സീന്‍ കുത്തിവെയ്പ്പ് നൽകിയ സംഭവം ;...

0
റാന്നി: റാന്നി വലിയകലുങ്കിൽ വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കോവിഡ് വാക്സീന്‍...

കേരളം ലോക്‌സഭയില്‍- ജില്ലയിൽ തെരഞ്ഞെടുപ്പ് ഗൈഡ് പ്രകാശനം ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; 26ന് അവധി

0
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്തെ...