കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിനി തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിനി ചികിത്സയിൽ കഴിയുന്നത് തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ. ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ് ഈ വിദ്യാർത്ഥിനി. കേരളത്തിൽ നിന്ന് 20 പേരുടെ സാമ്പിളുകളാണ് അയച്ചത്. അതിൽ ഒരാളുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടെ ആരോഗ്യ നിലയിൽ ആശങ്കയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

തുടർ നടപടികൾ ചർച്ച ചെയ്യാൻ ഉടൻ ഉന്നത തല യോഗം ചേരുമെന്നും കെകെ ശൈലജ പറഞ്ഞു. വിദ്യാർത്ഥിനിയെ നേരത്തെ തന്നെ പ്രത്യേക വാർഡിലേയ്ക്ക് മാറ്റിയിരുന്നതിനാൽ കൂടുതൽ പേർക്ക് കൊറോണ വൈറസ് ബാധ ഏൽക്കാനുള്ള സാധ്യത കുറവാണെന്നും മന്ത്രി വ്യക്തമാക്കി. പനിയും ചുമയുമായി ചികിത്സ തേടാനെത്തുന്നവരെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കും. സംസ്ഥാനത്ത് നിലവിൽ 806 പേർ നിരീക്ഷണത്തിലാണ്. ആരോഗ്യ മന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും ഉടൻ തൃശ്ശൂരിലേയ്ക്ക് പോകുമെന്നും കെകെ ശൈലജ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...