പന്തളം നഗരസഭാ ബസ്‌സ്റ്റാൻഡിന് വഴി ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : ചന്തയ്ക്കും കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റേഷനും ഇടയിലുള്ള ഭൂമിയിൽ നഗരസഭാ ബസ്‌സ്റ്റാൻഡ് സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കം തുടങ്ങി. ഏപ്രിൽ ഒന്നിന് പുതിയ സ്ഥലത്തേക്ക് സ്റ്റാൻഡ് മാറ്റി പ്രവർത്തനമാരംഭിക്കാനാണ് തീരുമാനമെന്ന് ചെയർപേഴ്‌സൺ സുശീലാ സന്തോഷും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യുവും വ്യക്തമാക്കി. ഇപ്പോൾ ബസ്‌സ്റ്റാൻഡ് പ്രവർത്തിക്കുന്ന സ്ഥലത്തിനോടുചേർന്ന് നഗരസഭാ ഓഫീസ് കോംപ്ലക്സും ഷോപ്പിങ് കോംപ്ലക്സും പണിയുന്നതിന് മുന്നോടിയായാണിത്. നഗരസഭാ ഓഫീസ് കോംപ്ലക്സിന്റെ പണിക്ക് മുന്നോടിയായുള്ള മണ്ണ് പരിശോധന നടക്കുകയാണ്.

സ്റ്റാൻഡ് മാറ്റുന്നതിന് മുന്നോടിയായി ചന്തയിലെ പഴയ കടകൾ നേരത്തേ പൊളിച്ചുനീക്കിയിരുന്നു. പന്തളം ചന്തയുടെ പടിഞ്ഞാറുഭാഗത്ത് മത്സ്യസ്റ്റാളുകൾ പ്രവർത്തിച്ചിരുന്ന ഭാഗമാണ് സ്റ്റാൻഡിനായി തീരുമാനിച്ചിട്ടുള്ളത്. ഇതിലെ മത്സ്യ സ്റ്റാളുകൾ ബസിന്റെ ഓപ്പറേറ്റിങ് സെന്ററാക്കും. ചന്തയിലെ ശൗചാലയത്തോടുചേർന്ന് കടമുറികൾ പണിയാനായി 20 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട് ബസുകൾ കയറിയിറങ്ങിപ്പോകാനുള്ള കവാടം ഉൾപ്പെടെ പണിയണം. നഗരസഭ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയതോടെ സ്റ്റാൻഡിലുള്ള ശൗചാലയത്തിന്റെ സ്ഥാനം നഗരസഭയുടെ സ്ഥലത്തായി. ഇത് പുനരുദ്ധാരണം നടത്തി തുറന്നുകൊടുക്കാനുള്ള പണിയും ഇപ്പോൾ നടന്നുവരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...