കൊച്ചി : കേരളത്തിലെ ഒരു ഡസനിലധികം പണമിടപാട് സ്ഥാപനങ്ങളാണ് ഇപ്പോള്‍ വെന്റിലേറ്ററില്‍ കഴിയുന്നത്. ഏതു നിമിഷവും ഇവര്‍ അടച്ചുപൂട്ടാം. തൃശ്ശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി ആണെങ്കിലും ആരും ഒന്നും പുറത്തുകാണിക്കാതെ മുമ്പോട്ടു പോകുകയാണ് പ്രമുഖ NBFCകള്‍ . NCD യിലൂടെ കോടികളുടെ നിക്ഷേപമാണ് ഇവര്‍ വാങ്ങിക്കൂട്ടിയിട്ടുള്ളത്. കാലാവധി പൂര്‍ത്തിയാക്കിയ NCD കളുടെ പണം തിരികെ നല്‍കാതെ തുടര്‍ച്ചയായി അവധി പറയുമ്പോള്‍, ഇനിയെത്രനാള്‍ ഇങ്ങനെ മുമ്പോട്ടുപോകുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
പലരും രഹസ്യ അജണ്ടകളുമായാണ് മുമ്പോട്ടു പോകുന്നത്. ചില സ്ഥാപനങ്ങള്‍ ഉത്തരേന്ത്യക്കാര്‍ക്ക് രഹസ്യമായി കൈമാറി തങ്ങളുടെ ബാധ്യതയില്‍നിന്ന് തലയൂരാനും നീക്കം നടത്തുന്നുണ്ട്. ഒരു സ്ഥാപന ഉടമ ഇപ്പോഴുള്ള പ്രതിസന്ധിയുടെ തീവ്രത തുറന്നുപറഞ്ഞു. ഈ രീതിയില്‍ ഒട്ടും മുമ്പോട്ടു പോകുവാന്‍ കഴിയില്ലെന്നും ബ്രാഞ്ചുകള്‍ നിര്‍ത്താന്‍ ആലോചിക്കുകയാണെന്നും പറഞ്ഞു. ഇതിനോടകം കുറെയധികം ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം ഇദ്ദേഹം രഹസ്യമായി അവസാനിപ്പിച്ചു. ഹെഡ് ഓഫീസിലെ ചുരുക്കം ചില ജീവനക്കാര്‍ ഒഴികെ മറ്റാരും ഇതറിഞ്ഞിട്ടില്ല. ജനുവരിയില്‍ നിക്ഷേപകര്‍ ncd കൂടി തിരികെ ആവശ്യപ്പെടുമ്പോള്‍ പ്രശ്നങ്ങള്‍ അതീവ സങ്കീര്‍ണ്ണമാകും. അതിനുമുമ്പ് ബ്രാഞ്ചുകള്‍ നിര്‍ത്തി കേന്ദ്ര ഓഫീസിലേക്ക് പ്രവര്‍ത്തനം ചുരുക്കുവാനാണ് ഇദ്ദേഹത്തിന്റെ ലക്‌ഷ്യം. സ്വര്‍ണ്ണം പണയം വെച്ചവര്‍ക്ക് വളരെ ചുരുങ്ങിയ ദിവസത്തെ നോട്ടീസ് നല്‍കും. നിശ്ചിത ദിവസത്തിനു മുമ്പ് പണയസ്വര്‍ണ്ണം തിരികെ എടുത്തില്ലെങ്കില്‍ അത് തൂക്കി വില്‍ക്കുമെന്നും ഇദ്ദേഹം സൂചിപ്പിച്ചു. സ്വര്‍ണ്ണ പണയത്തിന്മേല്‍ ഒരു ലക്ഷം രൂപാ വായ്പ എടുത്ത ഒരാളിന് ഒരാഴ്ചത്തെ കാലാവധി പറയുന്ന നോട്ടീസ് ലഭിച്ചാല്‍ മിക്കവര്‍ക്കും പണം കണ്ടെത്താന്‍ കഴിയില്ല. ഫലത്തില്‍ ഇവരുടെയെല്ലാം സ്വര്‍ണ്ണം നഷ്ടപ്പെടും. മാര്‍ക്കറ്റ് വിലക്ക് ഈ സ്വര്‍ണ്ണമൊക്കെ പണമിടപാട് സ്ഥാപനം വില്‍ക്കും. NCD നിക്ഷേപങ്ങള്‍ ഉടനടി തിരികെ നല്‍കുവാന്‍ സാധിക്കില്ല. 3 മുതല്‍ 6 വര്‍ഷകാലാവധിയില്‍ ഇതൊക്കെ പലിശയില്ലാതെ മടക്കി നല്‍കാനാണ് പദ്ധതി. കൂടുതല്‍ സമ്മര്‍ദ്ദവുമായി വരുന്നവര്‍ക്ക് പകുതി പണം നല്‍കി വണ്‍ ടൈം സെറ്റില്‍മെണ്ടും ആലോചിക്കുന്നു. ചുരുക്കം പറഞ്ഞാല്‍ പണയം വെച്ചവരെയും പണം നിക്ഷേപിച്ചവരേയും കാത്തിരിക്കുന്നത് നഷ്ടങ്ങളുടെ കണക്കുകളും പിരിമുറുക്കങ്ങളുമാണ്.
സ്വര്‍ണ്ണം പണയം വെക്കുന്നവര്‍ക്ക് ബാങ്ക് അക്കൌണ്ടിലൂടെ മാത്രമേ പണം നല്‍കാന്‍ പാടുള്ളൂവെന്ന റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ് നടപ്പിലായത്തോടെ സ്വകാര്യ സ്ഥാപനങ്ങളെ ജനങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ടു. തീരെ കുറഞ്ഞ പലിശ നിരക്കില്‍ പണയം വെക്കാന്‍ എല്ലാവരും ഷെഡ്യൂള്‍ഡ് ബാങ്കുകളെ സമീപിക്കുകയാണ്. കഴിഞ്ഞ നാലുമാസമായി പലര്‍ക്കും സ്വര്‍ണ്ണപ്പണയ ഇടപാടുകള്‍ നടക്കുന്നില്ല. ഇതോടെ ബ്രാഞ്ചുകള്‍ നടത്തിക്കൊണ്ടു പോകുവാന്‍ പറ്റാത്ത നിലയിലായി കാര്യങ്ങള്‍. ജനുവരിയോടെ കാര്യങ്ങള്‍ അതീവ ഗുരുതരമാകും. കാലാവധി പൂര്‍ത്തിയായില്ലെങ്കിലും നിക്ഷേപകന്‍ ആവശ്യപ്പെട്ടാല്‍ മൂന്നു മാസത്തിനകം NCD യില്‍ നിക്ഷേപിച്ച തുക മടക്കിനല്കണം. അടിയന്തിര വിഭാഗത്തില്‍ ഉള്ളവര്‍ക്ക് മുഴുവന്‍ തുകയും സാധാരണ സാഹചര്യത്തില്‍ ഉള്ളവര്‍ക്ക് നിക്ഷേപത്തിന്റെ പകുതി തുകയും മടക്കിനല്കണം. പലിശ ലഭിക്കില്ലെന്നുമാത്രം. പൂട്ടാന്‍ പോകുന്ന കമ്പിനിയിലെ പലിശ ആരും നോക്കിയിരിക്കില്ല. പകുതി പണമെങ്കിലും തിരികെ ലഭിക്കുമെന്ന ആശ്വാസത്തില്‍ മിക്കവാറും എല്ലാവരും ncd യുടെ പണം തിരികെ ആവശ്യപ്പെടും. ഇതോടെ പലര്‍ക്കും പിടിച്ചുനില്‍ക്കുവാന്‍ കഴിയില്ല. അതീവ ഗൌരവമേറിയ ഈ സാഹചര്യം മനസ്സിലാക്കികൊണ്ടാണ് പലരും രംഗം വിടാന്‍ ആലോചിക്കുന്നത്. >>> തുടരും…. >>> NBFC യിലെ കോടികള്‍ വകമാറ്റി ബിനാമി പേരില്‍ ബാര്‍ ഹോട്ടലുകള്‍ – നിക്ഷേപകര്‍ക്ക് അടിച്ചു പൂസാകാം..
ലാബെല്ലാ ഫൈനാന്‍സിയേഴ്സ്, സതേണ്‍ ഫൈനാന്‍സിയേഴ്സ്, ഇന്റഗ്രേറ്റഡ് ഫൈനാന്‍സിയേഴ്സ്, ലിസ്, കേരള ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (KHFL), സേഫ് ആന്റ് സ്ട്രോങ്ങ് നിധി, അര്‍ബന്‍ നിധി ലിമിറ്റഡ്, പി.ആര്‍.ഡി മിനി നിധി ലിമിറ്റഡ്, പോപ്പുലര്‍ ഫിനാന്‍സ്, മേരിറാണി പോപ്പുലര്‍ നിധി, ഹൈറിച്ച് കമ്പിനിയുടെ തട്ടിപ്പുകള്‍, കേച്ചേരി ചിട്ടി ഫണ്ട്, എച്ച്.ഡി.ബി നിധി ലിമിറ്റഡ്, അര്‍ബന്‍ നിധി, ജെന്‍ ടൂ ജെന്‍, ടോട്ടല്‍ ഫോര്‍ യു, ജിബിജി നിധി, ക്രിസ്റ്റല്‍ ഫിനാന്‍സ്, തറയിൽ ഫിനാൻസ്, നെടുമ്പറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ്, ലൈഫ് ലൈന്‍ ബാങ്കേഴ്‌സ് ഓഫ് മലബാര്‍, കൊഡിഷ് നിധി ലിമിറ്റഡ്, പ്രിൻസസ് ഗോൾഡ് ആൻറ് ഡയമണ്ട്, പൊൻപണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, കുന്നത്തുകളത്തിൽ ചിട്ടി ഫണ്ട്, കൊശമറ്റം ചിട്ടി ഫണ്ട്സ്, ആപ്പിള്‍ ട്രീ ചിറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ചമ്പക്കാട് തോംസണ്‍ ചിട്ടി ആന്‍ഡ് ഫൈനാന്‍സിയേഴ്‌സ്, നിര്‍മ്മല്‍ ചിട്ടി ഫണ്ട്, ആട് – തേക്ക് – മാഞ്ചിയം, അനന്തമായി നീളുന്ന പട്ടികകള്‍……….