പണയം വച്ച സ്വർണം തിരികെ നൽകിയില്ല ; ഫിനാൻസ് ഏജന്‍റിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു ; സഹോദരങ്ങൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പണയ സ്വർണം തിരികെ നൽകാത്തതിന്‍റെ വിരോധത്തിൽ കട്ടച്ചൽക്കുഴി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച കേസിൽ രണ്ട് പേരെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു. കട്ടച്ചൽക്കുഴി സ്വദേശി വിഷ്ണുവിനെയാണ് സഹോദരങ്ങൾ തട്ടിക്കൊണ്ട് പോയത്. സിസിലിപുരം തെങ്ങുവിള വീട്ടിൽ ഹരിലാൽ (34), ബിജു ലാൽ ( 37 ) എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. ഫിനാൻസ് സ്ഥാപനങ്ങളിൽ ഏജന്‍റായി പ്രവർത്തിക്കുകയായിരുന്ന വിഷ്ണു, ബിജുലാലിന്‍റെ 124 ഗ്രാം പണയമായി സ്വീകരിച്ച് പണം നൽകിയിരുന്നു. ഇത് തിരികെ എടുക്കാനായി രണ്ട് മാസം മുൻപ് പണവുമായി എത്തിയ ഉടമയ്ക്ക് അത് നൽകാതെ വിഷ്ണു കബളിപ്പിച്ചെന്നാണ് സഹോദരങ്ങളുടെ മൊഴി.

ഇതിന്‍റെ വിരോധത്തിൽ സ്കൂട്ടറിൽ വരികയായിരുന്ന വിഷ്ണുവിനെ തടഞ്ഞുനിർത്തി കാറിൽ കയറ്റിക്കൊണ്ടുപോയി വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ വീട്ടിൽ അടച്ചിടുകയായിരുന്നു. എന്നാൽ പണം നൽകാതെ സ്വർണം ആവശ്യപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്ന് വിഷ്ണു പോലീസിനോട് പറഞ്ഞു. അതേസമയം, ഇതിനു മുൻപും സമാനമായ കേസ് വിഷ്ണുവിന്‍റെ പേരിലുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളെ ഒളിവിൽ പാർപ്പിച്ചിരുന്ന സ്ഥലത്തുനിന്ന് പോലീസും നാട്ടുകാരും ചേർന്ന് അടച്ചിട്ടിരുന്ന വീട് കുത്തിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. കേസിൽ ഒരാളെ കൂടി കിട്ടാനുണ്ടെന്നും വിശദമായി അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...