പേ ആന്‍ഡ് റൈഡ് സംവിധാനവുമായി ഖത്തര്‍

For full experience, Download our mobile application:
Get it on Google Play

ഖത്തര്‍ : ഫിഫ ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പുതിയ സംവിധാനവുമായി ഖത്തർ. സ്വകാര്യ വാഹനങ്ങൾ മെട്രോ സ്റ്റേഷനുകൾക്ക് സമീപം പാർക്ക് ചെയ്യുകയും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുകയും ചെയ്യുന്നതാണ് രീതി. പൊതുഗതാഗതം പരമാവധി പ്രയോജനപ്പെടുത്തി തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ റെയിൽ പറഞ്ഞു.

പ്രധാന പരിപാടികളിലും ഈദുൽ അദ്ഹ ദിവസങ്ങളിലും റോഡിലെ തിരക്ക് ഒഴിവാക്കാൻ ഈ സൗകര്യം പരമാവധി ഉപയോഗിക്കണമെന്ന് ഖത്തർ റെയിൽ ട്വിറ്ററിലൂടെ അറിയിച്ചു. മെട്രോ സ്റ്റേഷനുകളോട് ചേർന്നുള്ള 12 സ്ഥലങ്ങളിൽ പാർക്ക്, റൈഡ് സൗകര്യങ്ങൾ അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. ഒരു സമയം 18,500 വാഹനങ്ങൾ വരെ പാർക്ക് ചെയ്യാം.

ഈ മാസം 13, 14 തീയതികളിൽ നടക്കുന്ന ഇൻറർകോണ്ടിനെൻറൽ പ്ലേ ഓഫിൻറെ ഭാഗമായി പാർക്ക് ആൻഡ് റൈഡ് സൗകര്യം ഉപയോഗിക്കാൻ ഖത്തർ റെയിൽവേ നിർദ്ദേശിച്ചിട്ടുണ്ട്. ഓസ്ട്രേലിയയും പെറുവും കോസ്റ്റാറിക്കയും തമ്മിലുള്ള മത്സരങ്ങൾ റയാനിലെ അഹമ്മദ് ബിൻ സ്റ്റേഡിയത്തിലാണ് നടക്കുക. ആകെയുള്ള 12 പാർക്ക്, റൈഡ് സൗകര്യങ്ങളിൽ നാലെണ്ണത്തിൻ വിപുലമായ പാർക്കിംഗ് സൗകര്യങ്ങളുണ്ട്. അൽ വക്ര, എജ്യുക്കേഷൻ സിറ്റി, ലുസൈൽ, അൽ ഖസ്ർ മെട്രോ സ്റ്റേഷനുകളുമായി സഹകരിച്ചാണ് ഖത്തർ റെയിൽ സ്ഥാപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...