ഇനി കറൻസിയും വേണ്ട യുപിഐ ആപ്പും വേണ്ട ; അടിച്ച ഇന്ധനത്തിന്‍റെ പണം കാർ നേരിട്ട് കൊടുക്കും

For full experience, Download our mobile application:
Get it on Google Play

വാഹനങ്ങളിൽ നിറയ്ക്കുന്ന ഇന്ധനങ്ങൾക്ക് പണമടയ്ക്കാനായി പുതിയ സൗകര്യം വരുന്നു. കറൻസിയുടെയോ യുപിഐ ആപ്പുകളുടേയോ സഹായമില്ലാതെ പണം അടയ്ക്കാൻ പുതിയ സൗകര്യം ഉപഭോക്താക്കളെ പ്രാപ്തരാക്കും. ആമസോണും മാസ്റ്റർ കാർഡ് പിന്തുണയുള്ള ടോൺടാഗും സഹകരിച്ചാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. അധികം വൈകാതെ തന്നെ പുതിയ സൗകര്യം എല്ലായിടത്തും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കളുടെ യുപിഐ സംവിധാനത്തിനെ കാറിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലേക്ക് സമന്വയിപ്പിച്ചായിരിക്കും പുതിയ ഫീച്ചറിൽ പ്രവർത്തിക്കുക. പേ ബൈ കാർ എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. സ്‌മാർട്ട്‌ഫോൺ രഹിത ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ സാങ്കേതിക വിദ്യയിലൂടെ എങ്ങനെയാണ് പണമിടപാട് നടക്കുന്നത് എന്ന് വിശദമായി പരിശോധിക്കാം. നിങ്ങളുടെ വാഹനത്തിന് ഇന്ധനം ആവശ്യമായി വരുന്ന സമയത്ത് പമ്പുകളിൽ കയറ്റി ഇന്ധനം നിറയ്ക്കുമ്പോൾ കാറിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പ്രവർത്തനക്ഷമം ആക്കേണ്ടതാണ്. ഇതിലൂടെ ഇത്ര ഇന്ധനം ടാങ്കിൽ എത്തുന്നുണ്ടെന്ന് ഡിസ്പ്ലേയിലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്. ഇതിനൊപ്പം തന്നെ കാറിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന സൗണ്ട്ബോക്സും നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ അറിയിക്കുന്നതാണ്. ഇന്ധന സ്റ്റേഷനിലെ ജീവനക്കാരെ ഇക്കാര്യം അറിയിക്കാനും പ്രത്യേകം സിസ്റ്റം ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ യുപിഐ സേവനങ്ങൾ കാറിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലേക്ക് സമന്വയിപ്പിച്ചിരിക്കുന്നതിനാൽ ഇന്ധനത്തിന് ആവിശ്യമായ തുക ഓട്ടോമാറ്റിക്ക് ആയി തന്നെ അക്കൗണ്ടിൽ നിന്ന് പിൻവലിക്കും. ഇക്കാര്യം സൗണ്ട്ബോക്സ് നിങ്ങളെ അറിയ്ക്കുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...