ചെങ്ങന്നൂർ : ജെസ്സിഐ ചെങ്ങന്നൂർ വിഷുദിനത്തിൽ പായസം വിതരണം ചെയ്തു. ജെസിഐ ചെങ്ങന്നൂർ പ്രസിഡന്റ് ഡോക്ടർ ശ്രീവേണി അധ്യക്ഷ ആയ ചടങ്ങിൽ ചെങ്ങന്നൂർ മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ ഗോപു പുത്തൻ മഠത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. മുന്നോട്ടുള്ള ഓരോ ദിനങ്ങളും വിഷുക്കണി പോലെ കണ്ണിനു കുളിർമയും പായസം പോലെ മധുരതരവും ആകട്ടെ എന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ശ്രീകുമാർ, രഞ്ജിത് ഖാദി, വിഷ്ണു കൃഷ്ണകുമാർ, വേണുഗോപാൽ, സുനിൽ, കൗൺസിലർമാരായ സിനി ബിജു, ശരത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ജെസിഐ ചെങ്ങന്നൂർ വിഷു ദിനത്തോടനുബന്ധിച്ച് പായസവിതരണം നടത്തി
RECENT NEWS
Advertisment