ഉപതെരഞ്ഞെടുപ്പ് : മഹാരാഷ്ട്രയിൽ കോൺഗ്രസിന് വിജയം

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയിലെ കോലാപ്പുര്‍ നോര്‍ത്ത് നിയമസഭ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. ജയശ്രീ ജാദവ് 18,800 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സത്യജിത്ത് കദമിനെയാണ് ജയശ്രീ പരാജയപ്പെടുത്തിയത്. ജയശ്രീ 96,226 വോട്ടുകള്‍ നേടിയപ്പോള്‍ 77,426 വോട്ടുകളാണ് സത്യജിത്ത് കദമിന് ലഭിച്ചത്.

ഭരണ സഖ്യമായ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് മഹാ വികാസ് അഗാഡിയുടെ നേട്ടമായാണ് ജയശ്രീയുടെ വിജയത്തെ കാണുന്നത്. ശിവസേനയുടെ തട്ടകമായിരുന്ന കോലാപ്പുര്‍ നോര്‍ത്ത് മണ്ഡലം ചന്ദ്രകാന്ത് ജാദവിലൂടെ 2019ല്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. പിന്നീടാണ് ബി.ജെ.പിക്കെതിരെ മഹാ വികാസ് അഗാഡി രൂപപ്പെട്ടത്. ചന്ദ്രകാന്ത് ജാദവ് കോവിഡ് ബാധിച്ച്‌ മരിച്ചതോടെയാണ് ഉപ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ചന്ദ്രകാന്തിന്റെ വിധവയാണ് ജയശ്രീ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഞാറയ്ക്കലില്‍ ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു

0
കൊച്ചി: ഞാറയ്ക്കലില്‍ വീടുകയറി ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു....

ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു

0
കോഴിക്കോട്: ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ...

കോട്ടയം ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം ഒഴുക്കിവിട്ടു

0
കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന...

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...