കോൺഗ്രസിൽ ചേരുമെന്ന വാർത്തകൾക്കിടെ ഗാന്ധി കുടുംബത്തെ കണ്ട് പ്രശാന്ത് കിഷോർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഗാന്ധി കുടുംബത്തെ നേരിട്ട് കണ്ട് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവരുമായി പ്രശാന്ത് കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനും മുന്നോടിയായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് കിഷോര്‍ അടുത്തിടെയാണ് നേതൃത്വവുമായി ചര്‍ച്ച പുനരാരംഭിച്ചത്.

പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച്‌ കഴിഞ്ഞ വര്‍ഷം നിരവധി തവണ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. ഈ വര്‍ഷാവസാനം ഗുജറാത്തില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു കേന്ദ്രീകരിച്ചാണ് ചര്‍ച്ച നടക്കുന്നതെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വാദം കിഷോറിന്‍റെ അടുത്ത വൃത്തങ്ങള്‍ തള്ളിക്കളഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വവും പ്രശാന്ത് കിഷോറും 2024ലെ ദേശീയ തെരഞ്ഞെടുപ്പാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നതെന്നാണ് ഇവര്‍ പറയുന്നത്. പാര്‍ട്ടിയില്‍ അടിമുടി മാറ്റംവേണമെന്ന കിഷോറിന്‍റെ നിലപാട് രാഹുല്‍ ഗാന്ധിയും മറ്റും അംഗീകരിക്കുന്നില്ല. ഇതാണ് അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രവേശനം വൈകിപ്പിക്കുന്നതും. ഉപദേശക സ്ഥാനം ഏറ്റെടുക്കാതെ കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നത് ഇപ്പോഴും വിദൂര സാധ്യതയാണെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...

സെർവർ തകരാർ : സ്കൂൾ ഉച്ചഭക്ഷണം നൽകാനാവാതെ വലഞ്ഞ് പ്രധാനാധ്യാപകർ

0
തിരുവനന്തപുരം : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ട വെബ്‌സൈറ്റ്‌ അടിക്കടി...

ക്ലസ്റ്റർ കോർഡിനേറ്റർമാരായ ആയിരത്തോളം അധ്യാപകരെ പുറത്താക്കാൻ ഉത്തരവ്

0
തിരുവനന്തപുരം: ഒറ്റ ഉത്തരവിലൂടെ ആയിരത്തോളം പേരെ പുറത്താക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ...

നേപ്പാള്‍ മിന്നല്‍ പ്രളയം : കാണാതായവരില്‍ കൊല്ലം സ്വദേശിനിയും

0
കൊല്ലം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും ഉള്‍പ്പെടുന്നതായി...