ചങ്ങനാശ്ശേരി : പായിപ്പാട് ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതമെന്നു മന്ത്രി പി.തിലോത്തമന്‍. പത്തനംതിട്ട ജില്ലയിലെ തൊഴിലാളികള്‍ വരെ പായിപ്പാട്ടെത്തി. പ്രതിഷേധം സംഘടിപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നൽകിയിട്ടുണ്ട്.
വീടുകളിലായി ഏകദേശം 3500 ഓളം പേർ അവിടെ അന്യസംസ്ഥാനക്കാരായി ഉണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തഹസിൽദാരും കലക്ടറും അവിടെ സന്ദർശിച്ച് അവരുടെ ക്ഷേമം അന്വേഷിച്ചിരുന്നു. അപ്പോഴൊന്നും ഒരു പരാതിയും അവർ പറഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് പെട്ടെന്ന് അവർ സംഘടിച്ചത് ആസൂത്രിതമായിട്ടാണെന്നു മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കയക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിലൂെട അറിയിച്ചു. ഇപ്പോള്‍ യാത്രചെയ്യുന്നത് കോവിഡ് പ്രതിരോധ നടപടികളെ അട്ടിമറിക്കും. ഇതരസംസ്ഥാന തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.