എഐ നന്നായി ജോലി ചെയ്യുന്നു; പേടിഎം ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. ഒന്നിലധികം ഡിവിഷനുകളിലായി കുറഞ്ഞത് 1,000 ജീവനക്കാരെയെങ്കിലും പിരിച്ചുവിട്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പേടിഎമ്മിലെ തൊഴിലാളികളിൽ കുറവ് വന്നിട്ടുണ്ടെന്ന് പേടിഎം വക്താവ് സ്ഥിരീകരിച്ചു. ഓപ്പറേഷൻസ് ആന്റ് മാർക്കറ്റിംഗ് ടീമിലെ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്.

ഒക്ടോബറിൽ തന്നെ പേടിഎം പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ സംയോജിപ്പിച്ച് ആവർത്തിച്ചുള്ള ജോലികൾക്ക് സാങ്കേതിക വിദ്യയെ ഉപയോ​ഗിക്കാനാണ് തീരുമാനമെന്ന് കമ്പനി ലക്ഷ്യമിടുന്നതെന്ന് വക്താവ് എടുത്തുപറഞ്ഞു. എഐ പവേവർഡ് ഓട്ടോമേഷൻ ഉപയോഗിച്ച് ചില ജോലികൾ ചെയ്യുന്നു. കാര്യക്ഷമത വർധിപ്പിക്കാനും ചെലവ് ചുരുക്കാനും എഐ സാങ്കേതിക വിദ്യ സഹായകമാകുന്നുവെന്നും പേടിഎം വക്താവ് പറഞ്ഞു. എഐ സാങ്കേതിക വിദ്യ ഉപയോ​ഗിക്കുന്നതിലൂടെ ജീവനക്കാരുടെ ചെലവിൽ 10-15 ശതമാനം ലാഭിക്കാൻ കമ്പനിക്ക് കഴിയുമെന്ന് വക്താവ് കൂട്ടിച്ചേർത്തു.

അതേസമയം, വരും വർഷത്തിൽ പേയ്‌മെന്റ് ബിസിനസിൽ 15,000 പേരെ ജോലിക്കെടുക്കുമെന്നും കമ്പനി അറിയിച്ചു. പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിലെ പ്രബലമായ സ്ഥാനമായതിനാൽ രാജ്യത്തിന്റെ നവീകരണം തുടരുമെന്നും ഇൻഷുറൻസ്, ഫിനാൻസ് മേഖലകളിൽ ബിസിനസ് വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...