നോയിഡയിൽ മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ സഹായിച്ച പേടിഎം ജീവനക്കാർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

നോയിഡ: സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്ന് 30 ലക്ഷം രൂപയോളം അനധികൃതമായി പിൻവലിക്കാൻ അനുവദിച്ച കേസിൽ രണ്ട് പേടിഎം പേയ്‌മെന്റ്സ് ബാങ്ക് ജീവനക്കാർ അറസ്റ്റിൽ. ചന്ദ്രേഷ് റാത്തോർ, താരിഖ് അൻവർ എന്നിവരാണ് നോയിഡയിൽ വെച്ച് പോലീസിന്റെ പിടിയിലായത്. അന്വേഷണ ഏജൻസികളുടെയോ കോടതിയുടെയോ അനുമതിയില്ലാതെയാണ് ഇവർ മരവിച്ച അക്കൗണ്ടുകളിലെ നിയന്ത്രണം നീക്കിക്കൊടുത്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പേടിഎം തന്നെ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ചില ജീവനക്കാർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, അന്വേഷണ ഏജൻസികൾ മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്ന് അനുമതിയില്ലാതെ പണം വിട്ടുനൽകിയെന്ന് പേടിഎം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മരവിപ്പിക്കപ്പെട്ട അക്കൗണ്ടുകളുടെ ഉടമകളുമായി ഒരു ഇടനിലക്കാരന്റെ സഹായത്തോടെയാണ് ഇവർ ബന്ധപ്പെട്ടിരുന്നതെന്ന് എന്ന് പോലീസ് പറഞ്ഞു. അക്കൗണ്ടുകൾ ഡിഫ്രീസ് ചെയ്യാനും പണം പിൻവലിക്കാനുമായി ഈ അക്കൗണ്ട് ഉടമകൾ പ്രതികൾക്ക് പണം നൽകിയിരുന്നു. പിടിയിലാകുന്നതിന് മുമ്പ് പ്രതികൾ വർഷങ്ങളായി സൈബർ കുറ്റവാളികളെ ഈ രീതിയിൽ സഹായിച്ചിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തട്ടിപ്പിൽ കൂടുതൽ പേടിഎം പേയ്മെന്റ്സ് ബാങ്ക് ജീവനക്കാർക്ക് പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...