പണി തീരാതെ പയ്യനല്ലൂർ-മാവിളപ്പടി റോഡ്‌ ; ദുരിതത്തില്‍ യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

പയ്യനല്ലൂർ : പ്രധാനമന്ത്രി ഗ്രാമസഡക് യോജന (പി.എം.ജി.എസ്.വൈ.) പദ്ധതിയിൽ പണി നടത്തിവരുന്ന പയ്യനല്ലൂർ-മാവിളപ്പടി റോഡിൽ കൂടിയുള്ള യാത്ര ദുരിതപൂർണമായി. 10 മാസം മുമ്പാണ് റോഡുപണി തുടങ്ങിയത്. മഴ തുടങ്ങിയതോടെ താറുമാറായ റോഡിൽ കാൽനടയാത്ര പോലും ദുഷ്‌കരമായിരിക്കുകയാണ്. റോഡുപണിക്കായി വിരിച്ച മെറ്റലുകൾ ഇളകി റോഡിൽ നിരന്നുകിടക്കുന്നു. ഇരുചക്രവാഹനയാത്രക്കാർക്കു സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. പയ്യനല്ലൂർ പാറമടയ്ക്കുസമീപം റോഡിന്റെ ഇരുവശത്തും നിരത്തിയിരുന്ന മെറ്റലുകൾ മഴവെള്ളത്തിൽ ഒലിച്ചുപോയി റോഡ് തകർന്നു.

പതിനഞ്ചുവർഷമായി തകർന്നുകിടന്നിരുന്ന റോഡിന്റെ പണി പി.എം.ജി.എസ്.വൈ. പദ്ധതിയിൽ കഴിഞ്ഞ ജനുവരിയിലാണ് തുടങ്ങിയത്. കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ ശ്രമഫലമായി 4.80 കോടി രൂപയാണ് റോഡുപണിക്ക് അനുവദിച്ചിട്ടുള്ളത്. മാവിളപ്പടി മുതൽ ആശാൻകലുങ്ക് വരെയും, മാമ്മൂട് മുതൽ പയ്യനല്ലൂർ മായയക്ഷിക്കാവ് വരെയുള്ള ആറുകിലോമീറ്റർ ദൂരം രണ്ടുഘട്ടമായി നവീകരിക്കുന്നതിനാണ് തുക. ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കിയ റോഡിന്റെ വീതികൂട്ടി ടാറിങ് നടത്തുന്നതിന്റെ ഭാഗമായിട്ടാണ് മെറ്റൽ വിരിച്ച് റോഡ് ലവൽ ചെയ്തത്. തുടർന്നുള്ള ടാറിങ് ജോലിയാണ് മുടങ്ങിയത്. റോഡുപണി പൂർത്തിയാക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനു വഴി ഒരുക്കിയിരിക്കുകയാണിപ്പോൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...