കൊറ്റനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

പെരുമ്പെട്ടി : കൊറ്റനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മത്സ്യവില്പനകേന്ദ്രങ്ങൾ, ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി, പഴകിയ ഭക്ഷണപദാർഥങ്ങൾ കണ്ടെടുത്ത് നശിപ്പിച്ചു. ശരിയായ മാലിന്യ സംസ്‌കരണ സംവിധാനം ഇല്ലാത്ത പൊതുജലസ്രോതസ്സ് മലിനമാക്കുന്ന മത്സ്യവ്യാപാര സ്ഥാപനത്തിന് നോട്ടീസ് നല്കി. കോട്ടാങ്ങൽ പബ്ലിക് ഹെൽത്ത് ഓഫീസർമാരായ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് ബി. പിള്ള, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആശിഷ് പ്രേം എന്നിവരുടെ നേതൃത്വത്തിലാണ് കൊറ്റനാട് പഞ്ചായത്തിലെ പെരുമ്പെട്ടി മേഖലയിൽ പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകംചെയ്ത് വിതരണം നടത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നല്കി.

ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യംചെയ്യുന്ന വ്യക്തികൾക്ക് ടൈഫോയ്ഡ് വാക്‌സിൻ ഉൾപ്പെടെ എടുത്ത ഹെൽത്ത് കാർഡ് നിർബന്ധമാണെന്ന് മെഡിക്കൽ ഓഫീസർ ഡോ. ബി.ഷാജി അറിയിച്ചു. സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന കുടിവെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും പൊതുജനങ്ങൾക്ക് ശല്യമാകുന്ന രീതിയിലും പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന തരത്തിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരേ കർശന നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...